TECHNOLOGY

വീഡിയോ ഭാരം കുറയ്ക്കാന് പുതിയ സാങ്കേതിക വിദ്യ വരുന്നു; 4കെ, 8കെ വീഡിയോ ഇനി ബഫറിങ് ഇല്ലാതെ കാണാം

Newage News

11 Jul 2020

4കെ, 8കെ പോലെ ഉയര്ന്ന റസലൂഷനിലുള്ള വീഡിയോകള് പ്ലേ ചെയ്യാന് കൂടുതല് ഡാറ്റവേണം. വേഗം കുറഞ്ഞ നെറ്റ് വര്ക്കുകളില് ഇത്രയും ഡാറ്റാ ഉപയോഗം അതിവേഗം നടക്കാത്തതുകൊണ്ടുതന്നെ സ്ട്രീമിങ് സേവനങ്ങളില് ഉയര്ന്ന റസലൂഷനില് വീഡിയോ കാണുമ്പോള് തടസം നേരിടാറുണ്ട്.

ഉയര്ന്ന റസലൂഷന് വീഡിയോകള്ക്ക് ഉയര്ന്ന അളവില് ഡാറ്റ വിനിയോഗിക്കേണ്ടിവരുന്ന അവസ്ഥ മാറാന് പോകുന്നു. അതിന് സഹായിക്കുന്ന പുതിയ കംപ്രഷന് സ്റ്റാന്റേര്ഡ് ജന്മമെടുത്തുകഴിഞ്ഞു. എച്ച്.266/വെര്സറ്റൈല് വീഡിയോ കോഡിങ് (വിവിസി) (H.266/VVC) എന്നാണ് പുതിയ കംപ്രഷന് സ്റ്റാന്റേര്ഡിന് പേര്.

ജര്മനിയിലെ ഫ്രാനോഫര് ഹെന്റിച്ച് ഹെര്ട്സ്  ഇന്സ്റ്റിറ്റൂട്ട് ((Fraunhofer Heinrich Hertz Institute)ആണ് എച്ച്.266/വിവിസി വികസിപ്പിച്ചത്. ആപ്പിള്, എറിക്സ ണ്, ഇന്റല്, വാവേ, മൈക്രോസോഫ്റ്റ്, ക്വാല്കോം, സോണി തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്.

മുന്ഗാമിയായ എച്ച്.265/എച്ച്ഇവിസി (H.265/HEVC)യേക്കാള് 50 ശതമാനം ഡാറ്റ ലാഭിക്കാന് പുതിയ കംപ്രഷന് സ്റ്റാന്റേര്ഡില് സാധിക്കും.

സ്റ്റാന്ഡേര്ഡ് ഡെഫനിഷന് (എസ്ഡി), ഹൈ ഡെഫനിഷന് (എച്ച്ഡി), 4കെ, 8കെ തുടങ്ങിയ വീഡിയോ റസലൂഷനുകളില് പുതിയ കംപ്രഷന് സ്റ്റാന്റേര്ഡ് അനുയോജ്യമാണ്. കൂടാതെ എച്ച്ഡിആര് ഉള്ളടക്കങ്ങള്ക്കും ഒംനി ഡയറക്ഷണല് 360-ഡിഗ്രാ വീഡിയോകള്ക്കും ഇത് അനുയോജ്യമാണ്.

ഇതുവഴി സ്ട്രീമിങ് സേവനങ്ങളിലൂടെ കൂടുതല് കാര്യക്ഷമമായ സേവനം ഉപയോക്താക്കള്ക്ക് ലഭ്യമാകുന്നതിന് വഴിയൊരുങ്ങും. ബഫറിങ് ഇല്ലാതെ ഉയര്ന്ന റസലൂഷനില് വീഡിയോ സ്ട്രീം ചെയ്യാനാവും.

വീഡിയോകളുടെ ഗുണമേന്മയില് വിട്ടുവീഴ്ചയില്ലാതെ സ്ട്രീമിങ് വീഡിയോയുടെ ഡാറ്റ ഉപഭോഗം പകുതിയായി കുറയ്ക്കാനാകും. അതായത് നിലവിലുള്ള എച്ച്.265 അടിസ്ഥാനമാക്കിയുള്ള 90 മിനിറ്റ് ദൈര്ഘ്യമുള്ള അള്ട്രാ-ഹൈ ഡെഫനിഷന് (4കെ) വീഡിയോക്ക് 10 ജിബി ആശ്യമായി വരുന്നുവെങ്കില് പുതിയ സാങ്കേതിക വിദ്യയിലൂടെ അത് വെറും അഞ്ച് ജിബിയിലേക്ക് കുറയ്ക്കാന് സാധിക്കും.

ടെലിവിഷനുകളില് 4കെ, 8കെ വീഡിയോകള് സ്ട്രീം ചെയ്യുന്നതില് ഈ പുതിയ സാങ്കേതിക വിദ്യ ഏറെ സഹായകമാവും.

എന്നാല് ഇത് പ്രയോജനപ്പെടണമെങ്കില് വീഡിയോ ക്രിയേറ്റര്മാരുടെ കംപ്യൂട്ടറില് പ്രത്യേകം ഹാര്ഡ് വെയര് പിന്തുണ വേണ്ടതായിവരും. അതായത് എച്ച്.266/വിവിസി സ്റ്റാന്റേര്ഡ് പിന്തുണയ്ക്കുന്ന പ്രത്യേക ചിപ്പുകള് കംപ്യൂട്ടറുകള്ക്ക് വേണ്ടതുണ്ട്. അത് നിര്മാണ ഘട്ടത്തിലാണ്. പുതിയ കൊഡെക് പിന്തുണയ്ക്കുന്ന എന്കോഡിങിനും ഡീകോഡിങിനും വേണ്ടിയുള്ള ആദ്യ സോഫ്റ്റ് വെയര് പുറത്തിറക്കാന് പോവുകയാണ് ഇന്സ്റ്റിറ്റ്യൂട്ട്.

നിലവില് വ്യാപകമായി ഉപയോഗിക്കുന്ന വീഡിയോ കംപ്രഷന് സ്റ്റാന്റേര്ഡുകളാണ് എച്ച്.264, എച്ച്.265 എന്നിവ. പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തുവെങ്കിലും അത് ലോകവ്യാപകമായി പ്രചാരത്തില് വരണമെങ്കില് സമയമെടുക്കും.

Content Highlights: H.266/VVC Video Compression Standard reduce data usage for 4K 8K

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ