TECHNOLOGY

ഡാർക്ക് വെബിൽ നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥരുടെ ഇമെയിൽ പാസ്‌വേഡുകൾ വില്‍പ്പനയ്ക്ക്

Newage News

29 Nov 2020

ന്യൂഡല്‍ഹി: വിവിധ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, സി.എഫ്ഒമാര്‍, സി.എ.ഒമാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇമെയില്‍ അക്കൗണ്ടുകളും അവയുടെ പാസ്‌വേഡുകളും ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ അത് വില്‍പ്പന നടത്തുന്നു. എക്‌സ്‌പ്ലോയിറ്റ്.ഇന്‍ എന്ന് വിളിക്കപ്പെടുന്ന റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഹാക്കര്‍മാരുടെ രഹസ്യ ഫോറത്തിലാണ് ഇവ വില്‍ക്കുന്നത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍മാര്‍, പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, കമ്പനി ഡയറക്ടര്‍മാര്‍ പോലുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളാണ് വില്‍പ്പനയ്ക്കുള്ളത്. 7400 മുതല്‍ 1.1 ലക്ഷം രൂപ വരെയാണ് അക്കൗണ്ടുകളുടെ വില്‍പനയ്ക്ക് കണക്കാക്കിയിരിക്കുന്ന വിലകള്‍. കമ്പനിയുടെ വലുപ്പം, ഉദ്യോഗസ്ഥന്റെ സ്വാധീനം എന്നിവ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത് എന്ന് ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ടില്‍ പറയുന്നു.

വരില്‍ നിന്നും ലഭിച്ച രണ്ട് ഇമെയിലുകളും അവയുടെ പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സുരക്ഷാ ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകളിലെ ട്രൊജന്‍ മാല്‍വെയര്‍ ആക്രമണങ്ങളിലൂടെയാവാം ഇവ കൈക്കലാക്കുന്നതെന്നാണ് കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഇ മെയില്‍ അക്കൗണ്ടുകള്‍ ഴി ഹാക്കര്‍മാര്‍ പല രീതിയില്‍ പണമുണ്ടാക്കുന്നുണ്ടെന്ന് ത്രെട്ട് ഇന്റലിജന്‍സ് സ്ഥാപനമായ കെല (കെഇഎല്‍എ) പറയുന്നു. അത്തരം ബിസിനസ് ഇമെയില്‍ കോംപ്രമൈസ് (ബിഇസി) തട്ടിപ്പുകള്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഔദ്യോഗിക ഇ മെയില്‍ അക്കൗണ്ടുകള്‍ കൈക്കലാക്കാന്‍ സാധിക്കുന്നതോടെ ഫിഷിങ് ആക്രമണം, കബളിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ് പോലുള്ള ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കാനാവും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ