AUTO

ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 അടുത്ത വർഷം അവതരിപ്പിക്കും

Newage News

01 Dec 2020

ണ്ട് വർഷങ്ങൾക്ക് മുമ്പ് കൺസെപ്റ്റ് രൂപത്തിൽ ഹാർലി-ഡേവിഡ്‌സൺ അവതരിപ്പിച്ച കസ്റ്റം 1250 മോട്ടോർസൈക്കിൾ യാഥാർഥ്യമാവാൻ പോകുന്നു. അടുത്ത വർഷത്തോടെ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ ഗണത്തിൽപെടുന്ന മോഡലിന്റെ ഉത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്യൂച്ചർ മോഡലുകളുടെ വിഭാഗത്തിൽ കസ്റ്റം 1250-നെ പട്ടികപ്പെടുത്തിയതോടെയാണ് ബൈക്കിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്. ഹാർലി-ഡേവിഡ്‌സണിൽ നിന്നുള്ള ആദ്യത്തെ അഡ്വർഞ്ചർ ടൂറർ മോട്ടോർസൈക്കിളായ പാൻ-അമേരിക്കയും കസ്റ്റം 1250 മോഡലിനൊപ്പം വിപണിയിൽ എത്തിയേക്കും. അടുത്ത വർഷത്തേക്ക് അമേരിക്കൻ വിപണിക്കായുള്ള കമ്പനിയുടെ രണ്ട് പ്രധാന മോഡലുകളായിരിക്കും ഇവ. അതേസമയം 1250 സിസി റെവലൂഷൻ മാക്സ് എഞ്ചിന്റെ 975 സിസി പതിപ്പ് ഉപയോഗിച്ചിരുന്ന ബ്രോങ്ക്സ് സ്ട്രീറ്റ്ഫൈറ്ററിന്റെ അവതരണം കമ്പനി മാറ്റിവെച്ചതും ശ്രദ്ധേയമായിട്ടുണ്ട്. ഈ ലിക്വിഡ്-കൂൾഡ്, 60-ഡിഗ്രി വി-ട്വിൻ റെവലൂഷൻ മാക്സ് എഞ്ചിൻ അമേരിക്കയിൽ 145 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എന്നാൽ വരാനിരിക്കുന്ന കസ്റ്റം 1250 മോഡലിൽ ഈ യൂണിറ്റ് അല്പം വ്യത്യസ്തമായ ട്യൂൺ അവസ്ഥയോടെയാകും ലഭ്യമാവുക. 

യൂറോ 5 യുഗത്തിൽ യൂറോപ്യൻ വിപണിയിൽ നിന്ന് നിർത്തിവെച്ച 750 സിസി, 883 സിസി, 1,200 സിസി വി-ട്വിൻ എഞ്ചിനുകൾ എന്നിവ ഉപയോഗിച്ച് ഹാർലി-ഡേവിഡ്‌സൺ അതിന്റെ സ്‌പോർട്‌സ്റ്റർ ശ്രേണി നിർത്തലാക്കിയിരുന്നു. പകരമായി കസ്റ്റം 1250 സ്‌പോർട്‌സ്റ്റേഴ്‌സിന് പകരമുള്ള ആദ്യത്തെ ഒരു പുതിയ മോഡലായി വിപണികളിൽ നിറയും. ഒരു പുതിയ എഞ്ചിനുപുറമ, കസ്റ്റം 1250 സ്‌പോർട്‌സ്റ്റേഴ്സിനേക്കാൾ കൂടുതൽ സാങ്കേതികവിദ്യയും പെർഫോമൻസുമാകും വാഗ്ദാനം ചെയ്യുക. ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ച ഹാർലി-ഡേവിഡ്‌സൺ ഈ പുതിയ രണ്ട് മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. എങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് പാർട്‌സ്, സർവീസ് മുതലായ സേവനങ്ങൾ തുടർന്നും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി ഹീറോയുമായുള്ള പങ്കാളിത്തവും കമ്പനി അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story