AUTO

ഹാർലി-ഡേവിഡ്‌സൺന്റെ ആദ്യ ഇലക്ട്രിക് സൈക്കിൾ 'സീരിയൽ 1' പുറത്തിറക്കി

Newage News

29 Oct 2020

ലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. 1903 മുതലുള്ള ഹാര്‍ലി ഡേവിഡ്സണ്‍ മേഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യത്തെ ഇലക്ട്രിക് സൈക്കിളിനെ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള ഇലക്ട്രിക് സൈക്കിളിന് സീരിയല്‍ 1 എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. സീരിയല്‍ 1-ന്റെ രൂപീകരണം ഈ മൊബിലിറ്റി വിപ്ലവത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഹാര്‍ലി ഡേവിഡ്സണെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇ-സൈക്കിള്‍ ഉപഭോക്താവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വാതന്ത്ര്യത്തിലും സാഹസികതയിലും വേരൂന്നിയ സമാനതകളില്ലാത്ത സവാരി അനുഭവം നല്‍കാനും സീരിയല്‍ 1-നെ അനുവദിക്കുന്നുവെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ ആരോണ്‍ ഫ്രാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. രൂപകല്‍പ്പനയുടെ കാര്യത്തില്‍, വെളുത്ത ടയറുകള്‍, ലെതര്‍ സാഡില്‍, ഹാന്‍ഡ് ഗ്രിപ്പുകള്‍, നേര്‍ത്ത കറുത്ത ഫ്രെയിം എന്നിവയുമായാണ് സൈക്കിള്‍ വരുന്നത്.

ആഗോള ഇ-സൈക്കിള്‍ വിപണി 2019-ല്‍ 15 ബില്യണ്‍ ഡോളറിലധികമാകുമെന്നും 2020 മുതല്‍ 2025 വരെ ആറ് ശതമാനത്തിലധികം വാര്‍ഷിക നിരക്കില്‍ വളരുമെന്നും കമ്പനി പറയുന്നു. കൂടാതെ, ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്കുകളും മോട്ടോര്‍ സൈക്കിളുകളും നിര്‍മ്മിക്കുന്നു, ഔഡി ഇലക്ട്രിക് മൗണ്ടന്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്നു, മെര്‍സിഡീസ് ബെന്‍സ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, ഫോര്‍ഡ് ഇ-സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് സ്പിന്‍ സ്വന്തമാക്കി, ജീപ്പ് അടുത്തിടെ ഉയര്‍ന്ന പവര്‍ ഇലക്ട്രിക് മൗണ്ടന്‍ ബൈക്ക് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലിയും ഇപ്പോള്‍ ഇലക്ട്രിക് സൈക്കിളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story