Newage News
04 Dec 2020
ന്യൂഡൽഹി: ലോക ശൌചാലയ ദിനത്തിന്റെ വേളയിൽ പ്രസൂൻ ജോഷി എഴുതി എ.ആർ. റഹ്മാൻ ഈണം പകർന്ന വാട്ടർ സേവിംഗ് ആന്തം ലക്ഷ്മൺ നരസിംഹൻ പുറത്തിറക്കി
ശുചിത്വത്തിനും ക്ഷേമത്തിനും പോഷണത്തിനുമുള്ള അഭിഗമ്യത ഒരു വിശേഷാധികാരമാകാതെ അവകാശമാക്കി മാറ്റുന്നതിനുള്ള RBയുടെപോരാട്ടത്തിന്റെ ഭാഗമെന്ന നിലയിൽ,RBയുടെ മിഷൻ പാനി പ്രചാരണംഇന്ത്യയിലെ ജലത്തിന്റെ ആപൽസ്ഥിതിയും ശുചിത്വ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുകയാണ്. ഇന്ന്, ലോക ശൌചാലയ ദിനത്തിൽ, 'ജൽ പ്രതിഗ്യാദിവസ്' വേർച്വൽ പരിപാടിയിൽ വച്ച് ശ്രീ. ലക്ഷ്മണ്ർ നരസിംഹൻ, ഗ്ലോബൽ സിഇഒ, റെക്കിറ്റ് ബെൻകീസർ ഗ്രൂപ്പ് ഗ്രാമി അവാർഡ് ജേതാവ് എ.ആർ. റഹ്മാനുമായി ചേർന്ന് 'പാനി ആന്തം' പുറത്തിറക്കി.
RB, അതിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങളുടെ ഭാഗമെന്ന നിലയിൽ, ജലസംരക്ഷണം ലക്ഷ്യമാക്കിയും ശുചിത്വവും ശുചീകരണവും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും ഉള്ള അവബോധം ഉയർത്തുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനും വേണ്ടി പ്രയത്നിക്കാൻ പ്രതിജ്ഞാബദ്ധമാണ്. തുടർന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ വേളയിൽ, ഈ രോഗവും അണുബാധയും പരക്കുന്നത് നിയന്ത്രിക്കുന്നതിൽ ഉചിതമായ ശുചിത്വത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത നിർണ്ണായകമാണ്.
പ്രസൂൺ ജോഷി എഴുതിയ 'ജല സംരക്ഷണ ഗാനം' രാജ്യത്തെ ബാധിച്ചിരിക്കുന്ന ജലവും ശുചിത്വവും സംബന്ധിച്ച വിഷയങ്ങളിൽ പെരുമാറ്റപരമായ ഒരു മാറ്റത്തെ മുന്നോട്ടുനയിക്കുന്നതിനാണ് ശ്രമിക്കുന്നത്. എ.ആർ. റഹ്മാനും കുട്ടികൾ മാത്രമടങ്ങുന്ന ഒരുകൊയറിനുമൊപ്പം അവതരിപ്പിക്കുന്ന ഈ ഗാനം വെള്ളം മിച്ചംപിടിക്കുക എന്ന ദൌത്യത്തിൽ അണിചേരാൻ രാജ്യത്തെന്പാടുമുള്ള ശ്രോതാക്കളെ ആഹ്വാനം ചെയ്യുന്നതാണ്.ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള സ്കൂൾ കുട്ടികൾ മിഷൻ പാനിയുമായി ചേർന്ന് വെള്ളം മിച്ചം പിടിക്കുന്നതിനു വേണ്ടി 'ജൽ പ്രതിജ്ഞ'യെടുക്കുന്നതാണ്.
RBയുമായി കൈകോർക്കുന്നതിനെപ്പറ്റി എ.ആർ. റഹ്മാൻ, സംഗീത സംവിധായകനും ഗ്രാമി അവാർഡ് ജേതാവും ഇങ്ങനെ പറഞ്ഞു, “നമ്മൾ ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട ആവശ്യങ്ങളിൽ ഒന്നാണ് ജലത്തിന്റെ കാര്യത്തിലെ ആപൽസ്ഥിതി. പ്രസൂണും (ജോഷി) ഞാനും ചേർന്ന് സൃഷ്ടിച്ച പാനി ആന്തം (ജല ഗാനം) ആലപിച്ചിരിക്കുന്നത് നമ്മൾ ജലം സംരക്ഷിക്കാത്തപക്ഷം ഏറ്റവുമധികം നഷ്ടം നേരിടാൻ പോകുന്ന ഒരു തലമുറയാണ് -ഇന്നത്തെ കുട്ടികൾ.വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് കരുതലിന്റേതായ ഒരു അടിത്തറയൊരുക്കേണ്ടതും വെള്ളം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെപ്പറ്റി അവബോധപരമായ നടപടി വികസിപ്പിക്കേണ്ടതും ആളുകളോട് കരുതലോടെ കഴിയാൻ ഓർമ്മിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്. ഒരു മാറ്റം സൃഷ്ടിക്കുന്നതിനായി കാത്തിരിക്കുന്ന നമ്മുടെ യുവതയുടെ സ്വരമാണ് സ്കൂൾ കുട്ടികൾ മാത്രമടങ്ങുന്ന ഈ ഗായകസംഘം. വെള്ളം സംരക്ഷിക്കാനുള്ള പരിശ്രമത്തിന്ർറെ ഭാഗമായി ഒരു ജല പ്രതിജ്ഞയെടുക്കാൻ രാഷ്ടത്തെ പ്രോത്സാഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.''
ശ്രീ. എം. വെങ്കയ്യ നായിഡു, ഭാരതത്തിന്റെ വൈസ് പ്രസിഡന്റ്; ശ്രീ. ഗജേന്ദ്ര സിംഗ് ശേഖാവത്, ബഹുമാനപ്പെട്ട മന്ത്രി, ജല ശക്തി വകുപ്പ്; ശ്രീ. രമേശ് പൊഖ്രിയാൽ, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി എന്നിവർക്കൊപ്പം മറ്റു പല ബഹുമാന്യ വ്യക്തികളും ജലപ്രതിജ്ഞയെടുക്കുന്നതിൽ തങ്ങളുടേതായ സംഭാവനയും പിന്തുണയും നൽകി.