LAUNCHPAD

ഹാർവർഡ്, സ്റ്റാൻഫർഡ്, ഐഐഎം പൂർവ്വവിദ്യാർത്ഥികൾ ഒത്തുച്ചേർന്ന് ഹൈദരാബാദിൽ കൗട്ടില്യ സ്‍കൂൾ ഓഫ് പബ്‍ളിക് പോളിസി സ്ഥാപിച്ചു

Newage News

23 Nov 2020

ഹൈദരാബാദ്: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പബ്ളിക് പോളിസി വിദ്യാഭ്യാസത്തിന് നിർണ്ണായക സ്ഥാനം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹൈദരാബാദിൽ കൗട്ടില്യ സ്‍കൂൾ ഓഫ് പബ്ളിക് പോളിസി സ്ഥാപിച്ചു. GITAM (https://www.gitam.edu) എന്ന് അറിയപ്പെടുന്ന ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്‍കൂൾ ' തുല്യവും പുനർജനകവുമായ ഇന്ത്യയ്ക്കും ലോകത്തിനുമായി സമൂഹം, സർക്കാർ, ബിസിനസ് എന്നിവുടെ പങ്കാളിത്തം റീബാലൻസ് ചെയ്യുക' എന്ന വീക്ഷണത്തോടെ സ്ഥാപിച്ചിരിക്കുന്നതാണ്. 

കാർക്കശ്യമുള്ള പബ്ളിക് പോളിസി വിദ്യാഭ്യാസം നൽകി പുതുയുഗ നേതാക്കളെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും അത്തരം പാഠങ്ങൾ ഇന്ത്യയുടെ 21-ാം നൂറ്റാണ്ടിലെ പരിഹരിക്കുന്നതിന് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള സ്‍ക്കൂളാണിത്. രാജ്യത്ത് തെളിവ് അടിസ്ഥാനത്തിൽ നയരൂപീകരണം നടത്തേണ്ടതിന്‍റെ ആവശ്യകത പൂർത്തിയാക്കാൻ ഉദ്ദേശിച്ചുള്ള ഈ ഉദ്യമം ഐവി ലീഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് തുല്യമായ വിദ്യാഭ്യാസ നിലവാരവും ഓഫർ ചെയ്യുന്നു. 24,500 ചതുരശ്രയടി പ്രദേശത്താണ് പുതുതായി സ്ഥാപിച്ച ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അത്യാധുനികമായ സൗകര്യങ്ങളും സാങ്കേതികവിദ്യകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സമകാലീക സ്ഥാപനമാക്കി ഇതിനെ മാറ്റുന്നു. ഹൈറാർക്കിയില്ലാത്തതും പഠനത്തിനും അറിവ് കൈമാറ്റത്തിനുമുള്ള ഇന്‍ററാക്റ്റീവ് സ്പേസായാണ് കൗട്ടില്യ ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്റ്റാൻഫർഡ്, ഹാർവർഡ് കെന്നഡി സ്‍ക്കൂൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (IIM) എന്നിവിടങ്ങളിലെ പൂർവ്വവിദ്യാർത്ഥികളും വിഖ്യാതരായ അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് ബോർഡുമാണ് സ്ഥാപനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സ്ഥാപക ടീമിലുള്ളത് GITAM ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് എം. ശ്രീ ഭരത്, കൗട്ടില്യ സ്‍ക്കൂൾ ഓഫ് പബ്ളിക് പോളിസി സഹസ്ഥാപകൻ പ്രതീക് കൻവാൾ, കൗട്ടില്യ സ്‍ക്കൂൾ ഓഫ് പബ്ളിക് പോളിസി സ്ഥാപക ഡയറക്റ്റർ ശ്രീധർ പബ്ബിസെട്ടി എന്നിവരാണ്.

സർക്കാരും അതിന്‍റെ ഉപകരണങ്ങളും ഏജൻസികളും എന്ന തലത്തിൽ നിന്ന് പബ്ളിക് പോളിസിയുടെ ക്യാൻവാസ് കൂടുതൽ വിപുലമാകാൻ പോകുകയാണ്" - NIPFP ഡയറക്റ്ററും ഇക്കണോമിസ്റ്റുമായ രതിൻ റോയ് പറഞ്ഞു. 

കൗട്ടില്യയിലുള്ളത് മൾട്ടിഡിസിപ്ലിനറി പ്രോഗ്രാം കരിക്കുലവും അക്കാദമിക ആഴത്തിലേക്ക് പോകാനുള്ള ഘടനയും പ്രായോഗിക പരീക്ഷണങ്ങളുമായിരിക്കും. ബിസിനസ്, സർക്കാർ, സമൂഹം എന്നിവയുമായി പബ്ളിക് പോളിസിയും ഇൻക്ലൂസീവ് ഗ്രോത്തും സംബന്ധിച്ച ക്വാളിറ്റി എൻഗേജ്മെന്‍റിനായുള്ള സമർപ്പിത ഫോക്കസ് ഉണ്ടായിരിക്കും. സ്ഥാപനത്തിൽ ആഴത്തിലുള്ള പഠനാനുഭവത്തിനും ക്യാമ്പസ് ജീവിതത്തിനും സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൌകര്യവും പബ്ളിക് പോളിസി മേഖലയിലെ നൈപുണ്യമുള്ള വിഗദ്ധരിലേക്കുള്ള ആക്‌സസും ഉണ്ടായിരിക്കും.

കൗട്ടില്യ നൽകുന്നത് 2 വർഷത്തെ റെസിഡൻഷ്യൽ മാസ്റ്റർസ് ഇൻ പബ്ളിക് പോളിസി (MPP) പ്രോഗ്രാമാണ്. ഇതിൽ കോർ കോഴ്‍സുകളുടെയും ഇലക്റ്റീവുകളുടെയും സ്കിൽ ഷോപ്പുകളുടെയും സ്പെഷ്യലൈസേഷനുകളുടെയും സവിശേഷമായ മിശ്രണവുമുണ്ടാകും. 2021 ജൂലൈയിൽ 60 പേരടങ്ങുന്ന ബാച്ചിന്‍റെ പ്രവർത്തനം തുടങ്ങും. 2020 നവംബർ 30 മുതൽ MPP-യുടെ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. വർക്കിംഗ് പ്രൊഫഷണലുകൾക്കുള്ള മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് പ്രോഗ്രാം 2021 ജനുവരിയോടെ തുടങ്ങാനാണ് പദ്ധതിയിടുന്നത്.

വിരമിച്ച ഐഎഎസ് ഓഫീസറും എഴുത്തുകാരനുമായ അനിൽ സ്വരൂപ്, കമ്മ്യൂണിക്കേഷൻസ് കൺസൽട്ടന്‍റും പൊളിറ്റിക്കൽ ക്യാമ്പെയ്ൻ അഡ്വൈസറുമായ ദിലീപ് ചെറിയാൻ, ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റ്യൂഷനിൽ ഗ്ലോബൽ ഇക്കണോമി ആൻഡ് ഡെവലപ്മെന്‍റ് പ്രോഗ്രാമിൽ നോൺ റെസിഡന്‍റ് ഫെലോയായ ഇൻഡർമിത് ഗിൽ, രാഷ്ട്രീയക്കാരനും അക്കാദമീഷ്യനുമായ എം.വി. രാജീവ് ഗൌഡ, മുൻ ഐഎഫ്എസ് ഓഫീസറും കോളം എഴുത്തുകാരനുമായ നവ്തേജ് സിംഗ് സർണ, ഹാർവർഡ് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറും എൻഡിടിവിയുടെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ നിധി റസ്‍ഥാൻ, മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമായ പ്രിയങ്കാ ചതുർവേദി, ആന്ധ്രപ്രദേശിൽ നിന്നുള്ള പാർലമെന്‍റ് അംഗം റാം മോഹൻ നായിഡു, NIPFP ഡയറക്റ്ററും ഇക്കണോമിസ്റ്റുമായ രതിൻ റോയ്, ഹാർവർഡ് കെന്നഡി സ്‌ക്കൂളിലെ പബ്ളിക് പോളിസി മുൻ ലെക്ച്ചററും ഗ്ലോബൽ പൊളിറ്റിക്കൽ ക്യാമ്പെയ്ൻ കൺസൽട്ടന്‍റുമായ സ്റ്റീവ് ജാർഡിംഗ് തുടങ്ങിയവരാണ് കൗട്ടില്യയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story