LAUNCHPAD

ഹോണ്ട കാർസ് ഇന്ത്യ ബോഡി & പെയിന്‍റ് സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

Newage News

17 Sep 2020

ബെംഗളൂരു: ഇന്ത്യയിൽ പ്രീമിയം കാറുകളുടെ ലീഡിംഗ് നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് അതിന്‍റെ സമാദരണീയരായ കസ്റ്റമേർസിനായി ഒരു ‘ബോഡി & പെയിന്‍റ് സർവ്വീസ് ക്യാമ്പ്’ പ്രഖ്യാപിച്ചു, അത് തങ്ങളുടെ ഹോണ്ട കാറുകൾക്ക് അവർ ഒരിക്കൽ ആകൃഷ്ടരായ അതേ രൂപഭംഗിയേകാൻ അവസരം നൽകും. കസ്റ്റമർ- കേന്ദ്രീകൃതമായ ഈ ഉദ്യമം ഇന്ത്യയിൽ എല്ലായിടത്തുമുള്ള അംഗീകൃത ഹോണ്ട സർവ്വീസ് ഔട്ട്‍ലെറ്റുകളിൽ 2020 സെപ്റ്റംബർ 14 ന് ആരംഭിച്ച് 2020 സെപ്റ്റംബർ 26 വരെ തുടരുന്നതാണ്.

13 ദിവസത്തെ ബോഡി & പെയിന്‍റ് സർവ്വീസ് ക്യാമ്പ് ഹോണ്ട കസ്റ്റമേർസിന് നിരവധി നേട്ടങ്ങൾ പ്രദാനം ചെയ്യും, ലേബർ നിരക്ക് കസ്റ്റമർ നൽകുന്ന ബമ്പർ, വിൻഡ്ഷീൽഡ്, സൈഡ് മിറർ എന്നിങ്ങനെ ഏതാനും പാർട്ടുകളിലെ ബോഡി ആന്‍റ് പെയിന്‍റ് റിപ്പെയർ; ഇന്‍റീരിയർ മോഡി പിടിപ്പിക്കൽ, പെയിന്‍റ് ട്രീറ്റ്‍മെന്‍റ് ബ്യൂട്ടിഫിക്കേഷൻ, മൊത്തത്തിലുള്ള കാർ സാനിട്ടൈസേഷൻ എന്നിവ അതിൽ ഉൾപ്പെടുന്നു. ഈ ക്യാമ്പിൽ ടോപ്പ് വാഷ്, ബോഡി പെയിന്‍റ് വിലയിരുത്തൽ എന്നിങ്ങനെയുള്ള ഫ്രീ സർവ്വീസുകളും അഡീഷണൽ ബാറ്ററി ബൈ ബാക്ക് ഓഫറും കസ്റ്റമേർസിന് ലഭിക്കുന്നതാണ്.

ഈ ഉദ്യമത്തെക്കുറിച്ച് സംസാരിക്കവെ, ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്, മാർക്കറ്റിംഗ് & സെയിൽസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റും ഡയറക്‌ടറുമായ ശ്രീ രാജേഷ് ഗോയൽ പറഞ്ഞു, “കസ്റ്റമേർസിന് വാങ്ങുന്നതിന്‍റെ ആനന്ദവും ഉൽകൃഷ്ടമായ ഉടമസ്ഥതാ അനുഭവവും പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധതയോട് സത്യസന്ധത പുലർത്തിക്കൊണ്ടാണ്, ഇന്ത്യയിലെമ്പാടുമുള്ള മുഴുവൻ ഹോണ്ട ഡീലർമാരും തങ്ങളുടെ കാറുകൾക്കായി ഈ ബോഡി & പെയിന്‍റ് സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അവരുടെ കാറുകളുടെ മെയിന്‍റനൻസ് നടത്താനും, ലോക്ക്‍ഡൗണിന് ശേഷമുള്ള രൂപഭംഗിക്ക് മാറ്റ് കൂട്ടാനും ഈ ക്യാമ്പ് അവരെ സഹായിക്കും. കസ്റ്റമേർസിനോട് ഈ ക്യാമ്പിൽ ഓഫർ ചെയ്യുന്ന നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും, പ്രിയപ്പെട്ട കാറുകൾ മോഡി പിടിപ്പിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story