CORPORATE

ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്‌സി ബാങ്ക്; കമ്പനിയുടെ ഓഹരി വില 2226 രൂപയിലെത്തി

14 Mar 2019

ന്യൂഏജ് ന്യൂസ്, മുംബൈ: ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്.

ബുധനാഴ്ചയിലെ റാലിയിലാണ് ബാങ്കിന്റെ വിപണിമൂല്യം കുതിച്ചത്. റിലയന്സ് ഇന്ഡസ്ട്രീസ്, ടാറ്റ് കണ്സള്ട്ടന്സി സര്വീസസ് എന്നിവയാണ് എച്ച്ഡിഎഫിസിക്ക് മുന്നിലുള്ളത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി തുടര്ച്ചയായി മൂന്നുദിവസം നീണ്ട റാലിയിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില കുതിച്ചത്.

എക്കാലത്തെയും ഉയര്ന്ന നിലവാരമായ 2226ലെത്തി ഓഹരി വില. 2,233 വരെ ഓഹരി വില ഉയരുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയിലെ വ്യാപാരത്തില് ഓഹരി വില 2247.50 രൂപവരെ ഉയര്ന്നിരുന്നു.

ഒരു വര്ഷത്തിനിടെ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പ് 19.7 ശതമാനമാണ്. അതേസമയം, ബാങ്ക് നിഫ്റ്റി സൂചിക 16.2ശതമാനംമാത്രമാണ് ഉയര്ന്നത്.

ബാങ്കിന്റെ ഓഹരി വില ഇപ്പോഴത്തെ നിലവാരത്തില് നിന്ന് 2,492 രൂപയിലേയ്ക്ക് ഉയരുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം