FINANCE

എച്ച് ഡി എഫ് സി ബാങ്ക് നിക്ഷേപപലിശയില്‍ കുറവ് വരുത്തി

Newage News

16 Oct 2020

എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപപലിശയില്‍ കുറവ് വരുത്തി. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം, രണ്ട് വര്‍ഷം എന്നിങ്ങനെ കാലവധിയുള്ള നിക്ഷേപത്തിന്റെ പലിശയാണ് കുറച്ചത്. മറ്റ് നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിരക്ക് മാറില്ല.

ഏഴു ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്  2.5 ശതമാനമാണ് പലിശ. 30-90 ദിവസത്തേയ്ക്ക് മൂന്ന് ശതമാനവും 91 മുതല്‍ ആറ് മാസം വരെ 3.5 ശതമാനവും പലിശ നല്‍കും. ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിന് താഴെ വരെയുള്ള നിരക്ക് 4.4 ശതമാനമാണ്.

ഒരു വര്‍ഷം കാലാവധിയുളള നിക്ഷേപങ്ങള്‍ക്ക് 20 ബേസിസ് പോയിന്റും രണ്ട് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 10 ബേസിസ് പോയിന്റും നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു വര്‍ഷ നിക്ഷേപത്തിന് 4.9 ശതമാനവും രണ്ട് വര്‍ഷത്തേയ്ക്ക് അഞ്ച് ശതമാനവും പലിശ ലഭിക്കും. മറ്റ് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് സാധാരണ നിരക്കില്‍ നിന്നും അര ശതമാനം കൂടുതല്‍ ലഭിക്കും. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന നിരക്ക് 3 മുതല്‍ 6.25 ശതമാനം വരെയാണ്.

Content Highlights: Revised Interest Rate for Selected Fixed-deposits in HDFC Bank

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story