ECONOMY

പ്രളയം സംസ്ഥാനത്തിന് സമ്മാനിക്കുന്നത് കനത്ത സാമ്പത്തികബാധ്യത; തീരാദുരിതങ്ങൾക്കൊപ്പം ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ലക്ഷങ്ങളുടെ നഷ്ടം

12 Aug 2019

ന്യൂഏജ് ന്യൂസ്, ആലപ്പുഴ: സിബിഎലിന്റെ പ്രഥമമത്സരം അടക്കം തുടങ്ങേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളംകളി ഇക്കുറിയും മാറ്റിവച്ചതോടെ സംഘാടകര്‍ക്കും വള്ളംകളി ക്ലബ്ബുകള്‍ക്കും ടൂറിസം മേഖലയ്ക്കും ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായത്.

കഴിഞ്ഞ വര്‍ഷവും ലക്ഷക്കണക്കിനു രൂപ മുടക്കി പരിശീലനം മിക്കവാറും പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് മഹാപ്രളയം വന്ന് എല്ലാം അവതാളത്തിലാക്കിയത്. അന്യനാടുകളില്‍നിന്നു പോലും തുഴച്ചില്‍കാരെ എത്തിച്ച പല ക്ലബ്ബുകളും കടക്കെണിയില്‍ ആയിരുന്നു. ഇതേ അനുഭവം തന്നെയാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. അവസാന വട്ട പരിശീലനവും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് മത്സരത്തലേന്നു പ്രളയം എത്തിയത്.

എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായപ്പോഴാണ് ഇരുട്ടടി പോലെ വീണ്ടും പ്രളയവും പ്രശ്‌നങ്ങളും. സഞ്ചാരികളുടെ ഒഴുക്കു പ്രതീക്ഷിച്ചു വന്‍ ഒരുക്കങ്ങള്‍ നടത്തിയ ഹോട്ടലുകള്‍ക്കും മത്സരം മാറ്റിവച്ചതു വന്‍ തിരിച്ചടിയായി. വള്ളംകളി കാണാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തിയ നൂറുകണക്കിനു സഞ്ചാരികളും നിരാശയിലായി. മത്സരം ഇനി എന്നു നടക്കുമെന്നതു തീരുമാനമാകാത്തതിനാല്‍ യാത്ര വെറുതെയാകുമോയെന്ന ആശങ്കയിലാണ് ഇവര്‍.

ഹൗസ് ബോട്ട് മേഖലയ്ക്കാണു മറ്റൊരു തിരിച്ചടി ലഭിച്ചത്. വള്ളം കളിയുമായി ബന്ധപ്പെട്ടു മിക്ക ഹൗസ് ബോട്ടുകള്‍ക്കും ബുക്കിംഗ് ഉണ്ടായിരുന്നു. ഇതെല്ലാം റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്. ഇത്തവണത്തേതടക്കം നാലാം തവണയാണ് നെഹ്‌റുട്രോഫി ജലോത്സവത്തിനു മാറ്റമുണ്ടാകുന്നത്.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി