ECONOMY

കാൽ ലക്ഷം കോടിയുടെ ഹെലികോപ്റ്റർ ഇടപാടുമായി ഇന്ത്യൻ നാവികസേന; കരാറിനായി അവസാന ലാപ്പിലുള്ളത് നാല് ഇന്ത്യൻ കമ്പനികൾ

14 Nov 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ഇന്ത്യൻ നാവികസേനയ്ക്കായുള്ള കാൽ ലക്ഷം കോടിയുടെ ഹെലികോപ്റ്റർ കരാറിനായി അവസാന ലാപ്പിലുള്ളത് നാല് ഇന്ത്യൻ കമ്പനികളാണ്. ടാറ്റ, അദാനി, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, ഭാരത് ഫോർജ് എന്നിവയെയാണ് ഇന്ത്യൻ നാവികസേന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

നാവികസേനയ്ക്ക് 111 നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ വാങ്ങാനുള്ളതാണ് പദ്ധതി. ഇന്ത്യന്‍ കമ്പനികളുടെയും വിദേശ കമ്പനികളുടെയും സഹകരണത്തോടെ ഇന്ത്യയിൽ തന്നെ ഹെലികോപ്റ്ററുകൾ നിർമ്മിച്ചെടുക്കാനാണ് മോദി സർക്കാർ പദ്ധതി തയ്യാറാക്കിയത്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ ഇനി ഈ രംഗത്ത് പരിചയസമ്പന്നരായ വിദേശ കമ്പനികളുമായി ചേർന്ന് പങ്കാളിത്ത കരാർ ഒപ്പുവയ്ക്കണം. യൂറോപ്യൻ എയർബസ് ഹെലികോപ്റ്റർ, അമേരിക്കൻ സികോർസ്‌കി, ലോക്ഹീഡ് മാർട്ടിൻ, റഷ്യൻ റോസോബോറോൺ എക്സപോർട്ട് എന്നീ കമ്പനികളുമായാണ് പങ്കാളിത്തത്തിലെത്തേണ്ടത്. പദ്ധതിയിൽ പങ്കാളികളാകാൻ എട്ട് ഇന്ത്യൻ കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചിരുന്നത്.

മനോഹർ പരീക്കർ പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുൻപാണ് നേവിയുടെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് നിർമ്മല സീതാരാമൻ പദ്ധതിക്ക് വേഗം നൽകുകയായിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ