AUTO

ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഫ്‌ റോഡ്‌ ബൈക്കായ എക്സ്പള്‍സ്‌ 200 BS VI കേരളത്തിൽ

Newage News

05 Aug 2020

ലോകത്തിലെ ഏറ്റവും വലിയ ഇരുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഫ്‌ റോഡ്‌ ബൈക്കായ എക്സ്പള്‍സ്‌ 200 BS VI കേരളത്തിലെത്തി. ഇന്ത്യയില്‍ മാത്രമല്ല രാജ്യാന്തര തലത്തിലും ബൈക്ക്  പ്രേമികളുടെ മനം കവര്‍ന്ന പ്രീമിയം ഓഫ്‌ റോഡറാണ്‌ ഈ ബൈക്ക്‌.

എക്സ്സെൻസ്‌ (XSense)‌ ടെക്നോളജിയോടു കൂടിയതും 200 CC BS‌ VI പ്രോഗ്രാംഡ്‌ ഫ്യുവല്‍ ഇന്‍ജക്ഷന്‍ എഞ്ചിനുമുള്ള  എക്സ്പള്‍സ് കൂടുതല്‍ കരുത്തുള്ളതാണ്‌. 17.8 BHP @ 8500 RPM പവര്‍ ഔട്ട്പുട്ടും 16.45 NM @ 6500 RPM ടോര്‍ക്ക്‌ ഓണ്‍ ഡിമാന്‍ഡും നല്‍കുന്ന ഈ ബൈക്ക്‌ സിറ്റിയിലും ഓഫ്‌ റോഡിലും മികച്ച ഡ്രൈവിംഗ്‌ അനുഭവം സമ്മാനിക്കുന്നു. ഏത്‌ ഭൂപ്രദേശത്തും സുഖകരമായി ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ കരുത്തുറ്റ ഓയില്‍ കൂളിംഗുള്ള, 4 സ്ട്രോക്ക്‌ 2 വാല്‍വ്‌ സിംഗിംള്‍ സിലിണ്ടര്‍ OHC ടൈപ്പ്‌ എഞ്ചിനും മള്‍ട്ടി പ്ലെയ്റ്റ്‌ ക്ലച്ചുമാണ്‌ ഇതിനുള്ളത്‌.

അത്യാധുനിക സാങ്കേതിക വിദ്യകളും ഉയര്‍ന്ന ബില്‍ഡ്‌ ക്വാളിറ്റിയും തങ്ങളുടെ വാഹന നിരകളില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഹീറോ മോട്ടോകോര്‍പ്പിനുള്ള പ്രതിബദ്ധതയുടെ സാക്ഷിപ്രതമാണ്‌ എക്സ്പള്‍സ്‌ 200. ബൈക്കിന്റെ എക്സ്സെൻസ് (XSense)‌ പവേര്‍ഡ്‌ 200 CC ഓയില്‍ കൂള്‍ഡ്‌ എൻഞ്ചിനും 14 സെന്‍സറുകളും സംയോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ എവിടെയും സുഖകരമായി ഡ്രൈവ്‌ ചെയ്യാനാവും. ബൈക്ക്‌ ബ്ലൂടൂത്ത്‌ വഴി സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്യാവുന്ന വിധത്തിലുള്ള ഫീച്ചര്‍ ഈ ക്യാറ്റഗറിയില്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

സിറ്റിയിലെ ട്രാഫിക്കിലും ദുര്‍ഘടപാതകളിലും സുഖകരമായ യാത്ര സാധ്യമാക്കുന്ന വിധത്തിലാണ്‌ എക്സ്പള്‍സ്‌ 200 ഡിസൈന്‍ ചെയ്തിരിക്കുന്നത്‌. മുന്നിലെ ടെലിസ്കോപിക്‌ ഡബിള്‍ 71 ബുഷ്‌ സസ്പെന്‍ഷനും 10 സ്റ്റെപ്‌ റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്‌ റിയര്‍ സസ്പെന്‍ഷനും ചേര്‍ന്ന്‌ മികച്ച റൈഡിംഗ്‌ കംഫര്‍ട്ട് ഉറപ്പാക്കുന്നു. മുന്നിലുള്ള വഴി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഓണ്‍ സ്ക്രീന്‍ നാവിഗേഷന്‍ എന്ന ഫസ്റ്റ്‌ ഇന്‍ കാറ്റഗറി ഫീച്ചറും ഇതിനുണ്ട്‌.

276 MM  ഫ്രണ്ട്‌ ഡിസ്ക് ബ്രേക്കുകളും 220 MM റിയര്‍ ഡിസ്ക്‌ ബ്രേയ്ക്കും ABS ടെക്നോളജിയും സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. ഗ്രിപ്പ്‌ നല്‍കുന്ന 90/90-21 ഫ്രണ്ട്‌ ടയറുകളും 120/80-18 റിയര്‍ ടൈപ്പ്‌ ടയറുകളുമാണ്‌ ഇതിന്റേത്‌.

ഫസ്റ്റ്‌ ഇന്‍ ക്ലാസ്‌ ഫീച്ചറായ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത്‌ കണക്ടിവിറ്റിയോടു കൂടിയ LCD ഇന്‍സ്ട്രുമെൻറ്‌ പാനല്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ്‌ മീറ്റര്‍, സര്‍വീസ്‌ റിമൈന്‍ഡര്‍ തുടങ്ങിയ നെക്സ്റ്റ്‌ - ജെന്‍ സ്മാര്‍ട്‌ ടെക്നോളജി ഫീച്ചറുകളെല്ലാം എക്സ്പള്‍സ്‌ 200 BS VI‌ ൽ ഉണ്ട്‌. വൈറ്റ്‌, സ്പോര്‍ട്സ്‌ റെഡ്‌, പാന്തര്‍ ബ്ലാക്ക്‌, മാറ്റ്‌ ഗ്രേ, മാറ്റ്‌ ഗ്രീന്‍ എന്നീ അഞ്ച്‌ നിറങ്ങളില്‍ ബൈക്ക്‌ ലഭ്യമാണ്‌.

എക്സ്പള്‍സ്‌ 200 BS VI (ഫ്യുവല്‍ ഇന്‍ജക്ഷന്‍ വേര്‍ഷന്‍) -- എക്സ്‌ ഷോറും വില: 113772 രൂപ

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story