AUTO

ഹീറോ എക്സ്പള്‍സ് 200 കേരളത്തില്‍ 10,000 ഇരുചക്ര വാഹനങ്ങള്‍ വിറ്റ് നാഴികക്കല്ല് കൈവരിച്ചു

Newage News

26 Feb 2021

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കുന്ന ഇരുചക്ര വാഹനമായ 'എക്സ്പള്‍സ് 200' കേരളത്തില്‍ അതിന്റെ വില്‍പന 10,000ല്‍ എത്തിച്ച് പുതിയൊരു നാഴികക്കല്ലിന് അര്‍ഹമായി. ഇത് കമ്പനിയുടെ ആധുനിക പ്രീമിയം ബ്രാന്‍ഡിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമായി ഉറപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്നോളജി (സി ഐ ടി) എന്ന ആര്‍& ഡി ഹബ്ബില്‍ നിര്‍മിച്ച കമ്പനിയുടെ പ്രീമിയം പോര്‍ട്ട്ഫോളിയോ ഉല്‍പ്പന്നമായ എക്സ്പള്‍സ് 200, 200 സി സി വിഭാഗത്തിലുള്ള മോട്ടോര്‍സൈക്കിള്‍ പുനര്‍രൂപകല്‍പ്പന ചെയ്തതാണ്. ''രാജ്യത്തുടനീളമുള്ള ബൈക്കിംഗ് പ്രേമികളുമായി എക്‌സ്പള്‍സ് വളരെ മികച്ച രീതിയില്‍ അനുരണനം ചെയ്യുന്നു, അവരില്‍ നിന്നുള്ള മികച്ച പ്രതികരണം കാണുന്നത് വളരെ സന്തോഷകരമാണ്. 10,000 സന്തുഷ്ട ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ സംസ്ഥാനമാണ് കേരളം. സുപ്രധാനമായ ഈ നാഴികക്കല്ല് കൈവരിച്ച വേളയില്‍ അതിന് സാധിച്ചതില്‍ വിനയപുരസരം ഞങ്ങള്‍ സംസ്ഥാനത്തെ എക്സ്പള്‍സ് ഉടമകള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എക്സ്പള്‍സ് 200 അതിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടേയും ആധുനിക ഡിസൈനിന്റെയും വ്യത്യസ്തമായ രൂപഭംഗിയുടേയും കരുത്തില്‍ അനുപമമായ ഡ്രൈവിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 'ചലനാത്മകതയുടെ ഭാവി' ആയിരിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം മനസില്‍ വെച്ചു കൊണ്ട് ഹീറോ മോട്ടോകോര്‍പ് ആഗോളത തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാനും പുതിയ മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കും'' പത്രസമ്മേളനത്തില്‍ സംസാരിക്കവേ ഹീറോ മോട്ടോകോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് തലവന്‍ നവീന്‍ ചൗധരി പറഞ്ഞു.

''എക്സ്പള്‍സ് 200ന് എക്സ് സെന്‍സ് സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള 200 സിസി ഓയില്‍ കൂള്‍ഡ് ബി എസ്-വി ഐ മോഡല്‍ ഒതുങ്ങിയ എഞ്ചിനും നവീനമായ ഇന്ധന ഇഞ്ചക്ഷന്‍ സംവിധാനവുമുണ്ട്. വാഹനമോടിക്കുന്നയാള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിന് സഹായിക്കുന്ന 8500 ആര്‍ പി എമ്മില്‍ 18.08 പി എസ് പവര്‍ ഔട്ട്പുട്ടും 6500 ആര്‍ പി എമ്മില്‍ ആവശ്യ ഘട്ടങ്ങളില്‍ 16.45 എന്‍ എമ്മും ലഭിക്കുന്ന കരുത്തുറ്റ എഞ്ചിനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.2019 ഏപ്രിലില്‍ പുറത്തിറക്കിയ എക്സ്പള്‍സ് 200ന് ഇന്ത്യന്‍ ഇരു ചക്രവാഹന വിപണിയിലെ ഏറ്റവും വലിയ ബഹുമതിയായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍  ഓഫ് ദ് ഇയര്‍ (ഐഎംഒടിവൈ) 2020ല്‍ ലഭിച്ചു. 2021 ജനുവരി 21ന് ഹീറോ മോട്ടോകോര്‍പ് ഉല്‍പാദനത്തില്‍ 100 മില്യണ്‍ (10 കോടി) യൂണിറ്റുകള്‍ എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു.  2001ല്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന ബഹുമതിക്ക് അര്‍ഹമായ കമ്പനി കഴിഞ്ഞ് 20 വര്‍ഷമായി ആ ബഹുമതി കാത്തു സൂക്ഷിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story