ECONOMY

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി; കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലും ബാധകമെന്ന് നിരീക്ഷണം

10 Jul 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: എല്.പി, യു.പി സ്കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി. ഘടനമാറ്റിയതില് തെറ്റില്ലെന്ന് ഹൈക്കോടതി ഫുള്ബെഞ്ച് വ്യക്തമാക്കി. ഒന്നുമുതല് അഞ്ച് വരെയുള്ള ക്ലാസുകള് ലോവര് പ്രൈമറി വിഭാഗത്തിലും ആറുമുതല് എട്ടുവരെയുള്ള ക്ലാസുകള് അപ്പര് പ്രൈമറി വിഭാഗത്തിലും ആക്കുന്നതാണ് പുതിയ തീരുമാനം. ഇതിനാണ് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് ഒന്നുമുതല് നാലുവരെ ലോവര് പ്രൈമറിയും അഞ്ചുമുതല് ഏഴുവരെയുള്ള ക്ലാസുകള് അപ്പര് പ്രൈമറിയുമായിരുന്നു. ഈ ഘടനയിലാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മാറ്റം വരുത്തിയത്. ഇത് ചോദ്യം ചെയ്ത് സ്കൂള് മാനേജ്മെന്റുകള് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി ഫുള്ബെഞ്ചിന്റെ അന്തിമ തീര്പ്പുണ്ടായിരിക്കുന്നത്. കേന്ദ്രസര്ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം നിലവില് വന്നുകഴിഞ്ഞു. ഈ നിയമം കേരളത്തിലും ബാധകമാണ് എന്നതാണ് ഹൈക്കോടതിയുടെ തീരുമാനം.

വിദ്യാധനം സര്വധനാല് പ്രധാനമാണ്. അതിനാല് തന്നെ അക്കാര്യത്തില് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകളോ നീക്കങ്ങളോ പാടില്ല. എല്ലാ കുട്ടികള്ക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ അവകാശ നിയമം അംഗീകരിക്കപ്പെടണമെന്നും കോടതി നിലപാടെടുത്തു.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി