AUTO

കാർ വിൽപന പഴയകാല വളർച്ചയിലേക്ക് മടങ്ങിയെത്തുന്നു; ജൂലൈയിൽ വിറ്റത് 1,97,523 കാറുകൾ

Newage News

03 Aug 2020

കൊച്ചി: നിർമാണശാലകളിലും വിപണനകേന്ദ്രങ്ങളിലും കോവിഡ്–ലോക്ഡൗൺ വെല്ലുവിളി നേരിടേണ്ടിവന്നിട്ടും കഴിഞ്ഞ മാസം കാർ വിൽപന, മുൻകൊല്ലം ജൂലൈയിലെ നിലയിലെത്തി. 1,97,523 കാറാണു കഴിഞ്ഞ മാസം കമ്പനികൾ ഷോറൂമുകളിലേക്ക് അയച്ചത്. ആഡംബര കാർ വിപണി ഇതിൽപ്പെടില്ല. 2019 ജൂലൈയിലെ വിൽപന 1,99,534 ആയിരുന്നു. 

മൊത്തം വിൽപനയിൽ നേരിയ മാറ്റമേയുള്ളൂ എങ്കിലും മാരുതിയും ഹ്യുണ്ടായിയും ഒഴികെയുള്ള കമ്പനികളുടെ വിൽപനയിൽ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ട്. മാരുതി സുസുകി കഴിഞ്ഞ മാസം 97,768 കാർ വിറ്റു (2019 ജൂലൈയിൽ 96478). രണ്ടാം സ്ഥാനത്തെ ഹ്യുണ്ടായ് 38200 കാർ വിറ്റു (2019 ജൂലൈയിൽ 39010). കഴിഞ്ഞ വർഷം ജൂലൈയിൽ നാലാം സ്ഥാനത്തായിരുന്ന (വിൽപന 10485) ടാറ്റ മോട്ടോഴ്സ് ഇക്കുറി 15000 കാർ വിറ്റ് മൂന്നാമതെത്തി. മൂന്നാമതായിരുന്ന (വിൽപന 16831) മഹീന്ദ്ര ഇക്കുറി 11025 കാർ വിറ്റ് നാലാമതായി. 

മറ്റു കമ്പനികളുടെ നില: കഴിഞ്ഞ മാസത്തെ വിൽപന, ബ്രാക്കറ്റിൽ 2019 ജൂലൈയിലെ വിൽപന എന്ന ക്രമത്തിൽ: കിയ 8502 (––), റെനോ 6422 (3660), ടൊയോട്ട 5386 (10423), ഹോണ്ട 5383 (10250), ഫോഡ് 3937 (6284), എംജി 2105 (1508), ഫോക്സ്‌വാഗൻ 1887 (2521), സ്കോഡ 922 (1076), നിസാൻ 784 (1304), ജീപ്പ് 400 (511). എല്ലാ കമ്പനികൾക്കും ജൂണിലെക്കാൾ വൻ വർധന ജൂലൈയിലുണ്ടായി.

Content Highlights: Hike in car sale in July

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story