LIFESTYLE

ഇന്ത്യന്‍ കോഫി ഹൗസിലെ വിലവിവര പട്ടികയിൽ മാറ്റം; ചായക്ക് ഒരു രൂപ കൂടി, മസാല ദോശയ്ക്ക് കൂടുന്നത് രണ്ട് രൂപ

27 Nov 2019

ന്യൂഏജ് ന്യൂസ്, കോഴിക്കോട്: പൊതുവിപണിയിലെ വിലക്കയറ്റം സാധാരണക്കാരുടെ ഭക്ഷണശാലയായ ഇന്ത്യൻ കോഫീ ഹൗസിനെയും പ്രതിസന്ധിയിലാക്കി. ഉള്ളി ഉൾപ്പടെയുള്ള സാധനങ്ങൾക്ക് വില ഉയർന്നതോടെയാണ് കോഫീ ഹൗസിലെ ചില വിഭവങ്ങൾക്ക് വില കൂടിയത്.

ചായക്കും കാപ്പിക്കും ഒരു രൂപയും മസാല ദോശക്കും നെയ്റോസ്റ്റിനും രണ്ട് രൂപയുമാണ് കൂട്ടിയത്. ജിഎസ്ടി നടപ്പാക്കിയപ്പോൾ ജനങ്ങളിൽ നിന്നും നികുതി പിരിക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് മലബാർ മേഖല കോഫീ ഹൗസുകൾ ഭക്ഷ്യസാധനങ്ങൾക്ക് വില കൂട്ടിയിരുന്നില്ല. എന്നാൽ, പൊതു വിപണിയിലെ വിലക്കയറ്റത്തെത്തുടർന്ന് വിലവർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story