Newage News
23 Nov 2020
ഇന്ത്യയിലെ മുൻനിര വെൽനെസ് ബ്രാൻഡുകളിലൊന്നായ ഹിമാലയ ഡ്രഗ് കമ്പനി 'ഇപ്പോൾ പല്ലുകൾക്ക് എപ്പോഴും 10/10' ക്യാമ്പെയ്ന്റെ ഭാഗമായി പുതിയ വീഡിയോ പുറത്തിറക്കി. ഹിമാലയ കംപ്ലീറ്റ് കെയർ ടൂത്ത്പേസ്റ്റിനായുള്ള ഈ പുതിയ ക്യാമ്പെയ്ൻ, പല്ലുവേദനയും പല്ലുകളുടെ കേടുകളും തടയുന്നതിനായി ശരിയായ ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യത്തിലാണ് ഫോക്കസ് ചെയ്യുന്നത്.
രണ്ട് അമ്മമാർ അവരുടെ മക്കളുടെ ദന്തശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. മക്കളെക്കൊണ്ട് ശരിരായ രീതിയിൽ പല്ലു തേപ്പിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഒരമ്മ സംസാരിക്കുന്നത്. രണ്ടാമത്തെ അമ്മ അപ്പോൾ ഹിമാലയ കംപ്ലീറ്റ് കെയർ ടൂത്ത്പേസ്റ്റ് നിർദ്ദേശിക്കുന്നു. ഇത് തന്റെ കുട്ടികളുടെ ദന്തശുചിത്വത്തിന് എങ്ങനെ സഹായിക്കുന്നുവെന്ന് വിവരിക്കുകയും ചെയ്യുന്നു.
ടൂത്ത്പേസ്റ്റിലെ പ്രധാന ചേരുവകളായ നെല്ലിക്ക, ത്രിഫല, മിസ്വാക് എന്നിവയെക്കുറിച്ചും ടിവിസി പരാമർശിക്കുന്നു. വളരെ പ്രശസ്തവും കാര്യക്ഷമവുമായ ഈ ചേരുവകൾ പല്ലുവേദനയിൽ നിന്നും കേടുകളിൽ നിന്നും സംരക്ഷിച്ച് സമ്പൂർണ്ണ ദന്തപരിരക്ഷ നൽകുന്നു.