LAUNCHPAD

ഹിമാലയ ഡ്രഗ് കമ്പനി വായിൽ അലിയുന്ന Q-DEE റേഞ്ച് ടാബ്ബ്‌ലെറ്റുകൾ അവതരിപ്പിച്ചു

Newage News

17 Dec 2020

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര വെൽനെസ് ബ്രാൻഡുകളിൽ ഒന്നായ ഹിമാലയ ഡ്രഗ് കമ്പനി വായിൽ അലിഞ്ഞു ചേരുന്ന Q-DEE ഇമ്മ്യൂണിറ്റി, Q-DEE ക്രാംപ്‌സ് എന്നീ ടാബ്‌ലെറ്റുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 

പനി, ജലദോഷം തുടങ്ങിയവയുടെ തുടക്കത്തിൽ ആശ്വാസം പകരുന്ന ടാബ്‍ലെറ്റാണിത്. തൊണ്ടവേദന, കഫം, തുമ്മൽ, മൂക്കടപ്പ് എന്നിവയ്ക്കും ഇത് ഉപയോഗിക്കാം.

സ്ത്രീകൾക്ക് മാസചക്ര ബുദ്ധിമുട്ടുകളും അടിവയറ്റിലെ വേദനയും കുറയ്ക്കാൻ സഹായിക്കുന്നതാണ് Q-DEE ക്രാംപ്‌സ്

പരമ്പരാഗത ടാബ്‍ലെറ്റുകൾ കഴിക്കുന്നതിന് കൃത്യമായ സമയം, ഒപ്പം വെള്ളം വേണം തുടങ്ങിയ പ്രോട്ടോക്കോളുകളുണ്ട്. എന്നാൽ വായിൽ അലിയുന്ന ടാബ്‌ലെറ്റുകൾ കഴിക്കാൻ എളുപ്പമാണ്, കൊണ്ടുനടക്കാനും എളുപ്പമാണ്. എപ്പോഴും എവിടെവച്ചും കഴിക്കാം. ഹിമാലയയുടെ Q-DEE ഇമ്മ്യൂണിറ്റി ഉപയോഗിക്കുന്നത് പുതിയ കാല ചേരുവകളാണ്. ഇത് 180 സെക്കൻഡിനുള്ളിൽ വായിൽ അലിഞ്ഞു ചേരുന്നു, പെട്ടെന്ന് തന്നെ പ്രവർത്തിച്ചും തുടങ്ങുന്നു. 

"ഹിമാലയയിൽ ഞങ്ങൾ ലക്ഷ്യമിടുന്നത്, ഉപഭോക്താക്കളുടെ ക്ഷേമത്തിനായി ഗവേഷണാടിസ്ഥാനമുള്ള സൊലൂഷനുകൾ ലഭ്യമാക്കുന്നതിലാണ്. വേഗത കൂടിയ ജീവിതരീതി പിന്തുടരുന്ന ഇന്നത്തെ ഉപഭോക്താക്കൾ വേഗത്തിലുള്ളതും എന്നാൽ കാര്യക്ഷമം ആയതുമായ ഉൽപ്പന്നങ്ങളാണ് ആഗ്രഹിക്കുന്നത്.  ഹിമാലയയുടെ, വായിൽ അലിഞ്ഞു ചേരുന്ന ടാബ്‌ലെറ്റുകൾ പെട്ടെന്നു തന്നെ പ്രവർത്തിച്ചു തുടങ്ങുന്നു. പോക്കറ്റ് ഫ്രണ്ട്‍ലി പാക്കേജിങ് ലക്ഷ്യമിടുന്നത് എളുപ്പത്തിൽ കഴിക്കാൻ അവസരമൊരുക്കുക എന്നതിനാണ്. Q-DEE ഇമ്മ്യൂണിറ്റി, Q-DEE ക്രാംപ്‌സ് എന്നിവ തൽക്ഷണം ആശ്വാസം പകരുന്ന ഓൺ ദ് ഗോ സൊലൂഷനുകളാണ് - ഹിമാലയ ഡ്രഗ് കമ്പനി, ഫാർമസ്യൂട്ടിക്കൽ ഡിവിഷൻ, ബിസിനസ് ഡയറക്റ്റർ അനിൽ എം. ജിയന്ദാനി പറഞ്ഞു.

ഹിമാലയ Q-DEE ഇമ്മ്യൂണിറ്റി, Q-DEE ക്രാംപ്‌സ് എന്നീ ടാബ്‍ലെറ്റുകൾ Q-DEE പതിപ്പുകളിലെ ആദ്യത്തെതാണ്. സൗകര്യപ്രദമായ ഫോർമാറ്റിൽ ആയുർവ്വേദ പരിഹാരം നൽകുന്നതിലേക്കുള്ള ആദ്യപടിയാണിത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള Q-DEE പതിപ്പുകളും പുറത്തിറക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. 

Q-DEE ഇമ്മ്യൂണിറ്റി MDT-കൾ തുളസി, യഷ്ടിമധു, ലോധ്റ, ഷാന്ത എന്നീ ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇവയെല്ലാം തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതാണ്. പനി, ജലദോഷം എന്നിവയുടെ ഭാഗമായുള്ള തൊണ്ടവേദന, ചുമ, തുമ്മൽ, മൂക്കടപ്പ് എന്നിവയിൽ നിന്ന് ആശ്വാസം പകരുന്നു. ഹിമാലയ Q-DEE MDT-കളിൽ ഹെർബൽ അപ്പിയറൻസ്, രുചി, പാലറ്റബിളിറ്റി എന്നിവയ്ക്കായി ആർട്ടിഫിഷ്യൽ ഫ്ളേവറുകൾ/സ്വീറ്റ്‌നറുകൾ/കളറുകൾ എന്നിവ ചേർക്കുന്നില്ല. 

Q-DEE ക്രാംപ്‌സ് കറുവാപ്പട്ട, ഇരട്ടിമധുരം എന്നീ ചേരുവകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇവ പേശികളുടെ തരിപ്പിൽ നിന്ന് ആശ്വാസം നൽകുന്നു. ഡിസ്‌മെനോറിയ (വേദനയുള്ള ആർത്തവം) എന്നത് സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന പ്രശ്‌നമാണ്. വേദനയും തരിപ്പുകളും സ്ത്രീകളുടെ ജീവിത നിലവാരത്തെയും വ്യക്തിപരമായ ആരോഗ്യത്തെയും ജോലിയിലെ ഉൽപ്പാദനക്ഷമതയെയും സ്വാധിനിക്കുന്നു. മാസചക്ര കാലത്തോ അതിനു മുമ്പോ സ്ത്രീകൾക്കുണ്ടാകുന്ന അടിവയറ്റിലെ വേദന, വിയർക്കൽ, തലവേദന, തലകറക്കം, ഛർദ്ദി, വയറ്റിളക്കം തുടങ്ങി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

Q-DEE ഇമ്മ്യൂണിറ്റി, Q-DEE ക്രാംപ്‌സ് എന്നിവ 8 ടാബ്‌ലെറ്റുകൾ അടങ്ങുന്ന പോക്കറ്റ് സൈസ് പായ്ക്കിൽ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള കെമിസ്റ്റ് ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും www.himalayawellness.in എന്ന വെബ്സൈറ്റിലും 30 രൂപയ്ക്ക് ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story