LAUNCHPAD

സ്ട്രെച്ച് മാർക്ക് ഓയിൽ & ക്രീം അവതരിപ്പിച്ച് ഹിമാലയയുടെ പുതിയ കാൽവയ്പ്പ്

Newage News

13 Oct 2020

ന്ത്യയിലെ മുൻനിര വെൽനെസ് ബ്രാൻഡുകളിലൊന്നായ ഹിമാലയ ഡ്രഗ് കമ്പനി, എക്സ്ക്ലൂസീവ് മതർകെയർ വിഭാഗത്തിലെ ഹിമാലയ ഫോർ മോംസ് പോർട്ട്ഫോളിയോ വികസിപ്പിച്ചു.  അമ്മമാർക്ക് ഗർഭകാലത്തും ഗർഭാനന്തരകാലത്തും ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ സഹായിക്കുന്ന 2 സ്റ്റെപ്പ് ചർമ്മ സംരക്ഷൻ റൊട്ടീനായ ഹിമാലയ സ്ട്രെച്ച് മാർക്ക് ഓയിൽ ആൻഡ് ക്രീമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്നൊവേഷനിൽ എപ്പോഴും മുൻപന്തിയിലുള്ള കമ്പനിയാണ് ഹിമാലയ. പുതിയ അമ്മമാർക്കും അമ്മയാകാൻ പോകുന്നവർക്കും എക്സ്ക്ലൂസീവായി പ്രകൃതിദത്ത ദുണങ്ങളടങ്ങിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച ആദ്യത്തെ വെൽനെസ് ബ്രാൻഡുകളിലൊന്നാണിത്. ഒരു ബ്രാൻഡ് എന്ന നിലയിൽ ഹിമാലയ വിശ്വസിക്കുന്നത് അമ്മമാർക്ക് ഏറ്റവും മികച്ച ഗർഭകാല, ഗർഭാനന്തര പരിചരണം ലഭിക്കണമെന്നാണ്. ഹിമാലയ ഫോർ മോംസ് സ്ട്രെച്ച് മാർക്ക് ഓയിൽ ആൻഡ് ക്രീം സുരക്ഷിതമായ ചേരുവകളോടെ അമ്മമാർക്കായി പ്രത്യേകം തയാറാക്കിയതാണ്.

"ചർമ്മ സംരക്ഷണത്തിനായി ഒരു റൊട്ടീൻ പിന്തുടരുന്നത് സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ സഹായിക്കും. അത്യാധുനിക ഹെർബ് ഓയിൽ, ഹെർബ് ഓയിൽ ബട്ടർ, ഒപ്പം സുരക്ഷിതമായ ചേരുവകളും അടങ്ങിയ ഓയിലിന്റെയും ക്രീമിന്റെയും കോമ്പിനേഷൻ ഗർഭകാലത്തും ഗർഭാനന്തരകാലത്തും സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഓയിലും ക്രീമും നൗറിഷ്മെന്റ്, മോയിസ്ച്ചറൈസേഷൻ എന്നിവയുടെ ഇരട്ട ആനുകൂല്യങ്ങളും നൽകുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതായി നിലനിർത്തുകയും ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു" - ഹിമാലയ ഡ്രഗ് കമ്പനി, ആർ & ഡി, ആയുർവേദ എക്സ്പേർട്ട്, ഡോ. പ്രതിഭാ ബാപ്ഷെറ്റ് പറഞ്ഞു. 

ഹിമാലയ ഫോർ മോംസ് സ്ട്രെച്ച് മാർക്ക് ഓയിലിൽ ചർമ്മത്തിന്റെ ആഴത്തിലുള്ള പോഷകങ്ങൾക്ക് സഹായിക്കുന്ന ആൽമണ്ട് ഓയിൽ, വീറ്റ് ജെം ഓയിൽ, ഒലിവ് ഓയിൽ, വെർജിൻ കോക്കനട്ട് ഓയിൽ, സെസമെ ഓയിൽ എന്നിവയുണ്ട്. സ്ട്രെച്ച് മാർക്ക് ക്രീമിൽ ആൽമണ്ട് ഓയിൽ, വീറ്റ് ജെം ഓയിൽ, ഒലിവ് ഓയിൽ, കോക്കും, മാങ്ങ, ഷീഅ എന്നിവയുണ്ട്. ഇവ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു. ഇതുകൂടാതെ ഓയിലിലും ക്രീമിലും പോമോഗ്രാനെറ്റ്, ലികോറൈസ്, സെന്റെല്ല തുടങ്ങിയ ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി കൂട്ടാനുള്ള ചേരുവകൾ അടങ്ങിയിരിക്കുന്നു. സ്ട്രെച്ച് മാർക്ക് ഓയിൽ കിടക്കുന്നതിന് മുമ്പും സ്ട്രെച്ച് മാർക്ക് ക്രീം കുളിച്ചതിന് ശേഷവുമാണ് ഉപയോഗിക്കേണ്ടത്. ഗർഭകാലത്ത് നാലാം മാസം മുതൽ ഗർഭാനന്തര കാലത്ത് ഏതാനും ആഴ്ച്ചകൾ വരെ ഈ ക്രീം ഉപയോഗിക്കണം. ഹിമാലയ സ്ട്രെച്ച് മാർക്ക് ഓയിൽ ആൻഡ് ക്രീമിലുള്ളത് അഡ്വാൻസ്ഡ് ഹെർബ് ഓയിൽ ഇൻഫ്യൂഷനും ഹെർബ് ഓയിൽ ബട്ടർ കോംപ്ളെക്സുമാണ്. ഇവ പോകപോകെ സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story