CORPORATE

ടാറ്റ സ്റ്റീലിന് പിന്നാലെ മൾട്ടിബാഗർ ആയി ഹിൻഡാൽക്കോയും; വിപണിയിൽ മെറ്റൽ സെക്ടർ കുതിപ്പ് തുടരുന്നു

New Age News

18 Sep 2021

 ടാറ്റ സ്റ്റീലിന് പിന്നാലെ നിഫ്‌റ്റി ഓഹരികളില്‍ ഈ വര്‍ഷം നൂറ്‌ ശതമാനത്തിലേറെ നേട്ടം നല്‍കുന്ന രണ്ടാമത്തെ ഓഹരിയായി ഹിന്‍ഡാല്‍കോ. ഒന്‍പത്‌ മാസത്തിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്ത്‌ രണ്ട്‌ മടങ്ങായി വളര്‍ത്തിയ ഹിന്‍ഡാല്‍കോ ജനുവരി ഒന്നിനു ശേഷം 102 ശതമാനമാണ്‌ ഉയര്‍ന്നത്‌. 2020ല്‍ 11 ശതമാനം ഉയര്‍ന്ന ഓഹരിയാണ്‌ 2021ല്‍ കുതിച്ചുചാട്ടം നടത്തിയത്‌. ഡിമാന്റിന്‌ അനുസൃതമായ സപ്ലൈയുടെ കുറവ്‌ ലോഹ ഉല്‍പ്പന്നങ്ങളുടെ വില ഉയരുന്നതിന്‌ വഴിവെച്ചതാണ്‌ മെറ്റല്‍ ഓഹരികളുടെ കുതിപ്പിന്‌ കാരണമായത്‌. ആഗോള അലൂമിനം കമ്പനികളായ അല്‍കോവ (യുഎസ്‌), അലൂമിനിയം കോര്‍പ്പറേഷന്‍ (ചൈന) എന്നിവയുടെ ഓഹരികളും ഈ വര്‍ഷം നൂറ്‌ ശതമാനത്തിന്‌ മുകളില്‍ ഉയര്‍ന്നിരുന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ആഗോള അലൂമിനിയം ഓഹരിയാണ്‌ ഹിന്‍ഡാല്‍കോ.

ജനുവരി ഒന്നിന്‌ 238.35 രൂപക്ക്‌ ക്ലോസ്‌ ചെയ്‌ത ഹിന്‍ഡാല്‍കോ സെപ്‌റ്റംബര്‍ 16ന്‌ 488 രൂപ വരെ ഉയര്‍ന്നു. മറ്റ്‌ മിക്ക മെറ്റല്‍ ഓഹരികളും വേറിട്ട പ്രകടനമാണ്‌ ഈ വര്‍ഷം കാഴ്‌ച വെച്ചത്‌. ഡിമാന്റ്‌ കൂടുമ്പോള്‍ സപ്ലൈയിലുണ്ടായ ദൗര്‍ലഭ്യമാണ്‌ ലോഹങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായത്‌. ആഗോള തലത്തില്‍ ധനലഭ്യത ഉയര്‍ന്ന തോതിലായതിനാല്‍ `കമ്മോഡിറ്റി ബൂം' നിക്ഷേപ പ്രവാഹത്തിന്‌ കാരണമായി. സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പദ്ധതി വഴി വിപണിയില്‍ സൃഷ്‌ടിച്ച ധനലഭ്യത കമ്മോഡിറ്റി വിപണിക്ക്‌ കരുത്തേകി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചുകളില്‍ ലോഹങ്ങള്‍ വാങ്ങുന്നതിന്‌ ഗണ്യമായ തോതില്‍ നിക്ഷേപം എത്തിയതോടെ വില കുതിച്ചുയര്‍ന്നു. ഈ കുതിപ്പ്‌ മെറ്റല്‍ ഓഹരികളിലും പ്രതിഫലിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story