ECONOMY

രാജ്യത്തെ ഐടി കമ്പനികള്‍ വന്‍തോതില്‍ ജീവനക്കാരെ നിയമിക്കുന്നു; ഒരു വര്ഷം ശരാശരി നിയമിക്കുന്നത് 70,000 പേരെ

16 May 2019

ന്യൂഏജ് ന്യൂസ്, ബെംഗളുരു: ടെക്നോളജി മേഖലയില് തൊഴിലാളികളെ പിരിച്ചുവിടുമ്പോള് പ്രധാന ഐടി സ്ഥാപനങ്ങള് മികച്ചവരെ കണ്ടെത്തി നിയമിക്കുന്നതില് തിരക്കുകൂട്ടുകയാണ്.

എട്ടുവര്ഷത്തെ കണക്കുപരിശോധിക്കുമ്പോള് 2019ല് അവസാനിച്ച സാമ്പത്തിക വര്ഷത്തിലാണ് ഏറ്റവും കൂടുതല് പേരെ നിയമിച്ചത്. ഇവരുടെ എണ്ണ 78,500 വരും.

ടാറ്റ കണ്സള്ട്ടന്സി സര്വീസസ്, ഇന്ഫോസിസ്, വിപ്രോ, എച്ച്സിഎല് ടെക്നോളജീസ് എന്നിവയാണ് കൂടുതല് ജീവനക്കാരെ നിയമിച്ചത്.

2013 മുതല് 2018 വരെയുള്ള സാമ്പത്തിക വര്ഷത്തില് ശരാശരി 70,000 പേരെയാണ് കമ്പനികള് നിമയിച്ചുകൊണ്ടിരുന്നത്.

ഭാവിയില് ആവശ്യംവരുമെന്ന് മുന്നില് കണ്ടാണ് നിയമനം. 2019 ല് അവസാനിച്ച സാമ്പത്തിക വര്ഷത്തില് പ്രമുഖ നാല് ഐടി കമ്പനികളിലായി 9.6 ലക്ഷം ജീവനക്കാരാണുള്ളത്. മൂന്വര്ഷത്തെ അപേക്ഷിച്ച് 8.9ശതമാനമാണ് വര്ധന.

ഇതില് 44 ശതമാനം ജീവനക്കാരും ടിസിഎസിലാണുള്ളത്. 23.7 ശതമാനംപേര് ഇന്ഫോസിസിലുമുണ്ട്. വിപ്രോയില് 17.8 ശതമാനം പേരും എച്ച്സിഎല് ടെകില് 14.3ശതമാനം പേരും ജോലി ചെയ്യുന്നു.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ