LAUNCHPAD

പെട്രോൾ ഹോംഡെലിവറി സംവിധാനത്തിന് കേന്ദ്രസർക്കാർ ഉടൻ അനുമതി നൽകിയേക്കും

Newage News

30 May 2020

ന്യൂഡൽഹി: പെട്രോള് വീട്ടുപടിക്കല് എത്തിച്ചുനല്കാനുള്ള സംവിധാനത്തിന് എണ്ണകമ്പനികള്ക്ക് കേന്ദ്രം അനുമതി നല്കിയേക്കും. രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗണ് നിയന്ത്രണങ്ങളില് വാഹന ഉടമകളെ സഹായിക്കുന്നതിനായി ഇത്തരമൊരു നടപടിയുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി ധര്മേന്ദ്ര പ്രധാന് വെള്ളിയാഴ്ച സൂചന നല്കിയത്.

ഡീസല് പോലെ തന്നെ പെട്രോളിനും എല്എന്ജിക്കും ഹോം ഡെലിവറി സൗകര്യവിപുലീകരിക്കാന് സര്ക്കാര് ആഗ്രഹിക്കുന്നു. മന്ത്രി പിടിഐയോട് പറഞ്ഞു. ഭാവിയില് ഇന്ധനങ്ങള് ജങ്ങള്ക്ക് ഹോംഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളും ഡീസലും ഓണ്ലൈന് സംവിധാനത്തിലൂടെ ഉപയോക്താക്കള്ക്ക് വീട്ടുപടിക്കല് എത്തിച്ച് നല്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ഐ ടി- ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്, പെട്രോള് എന്നിവയുടെ ഓണ്ലൈന് ഹോം ഡെലിവറി ആരംഭിക്കുക.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യന് ഓയില് കോര്പ്യറേഷന് 2018 ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില് മൊബൈല് ഡിസ്പെന്സറുകള് വഴി ഡീസല് വിതരണം ആരംഭിച്ചത്.

ഇന്ധന ഉപഭോഗത്തില് ലോകത്തില് തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പക്ഷേ ലോക്ക്ഡൗണില് വാങ്ങല് ശേഷിയില് വന് ഇടിവാണ് ഉണ്ടാക്കിയത്. ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏപ്രിലില് 70% കുറഞ്ഞു. പെട്രോളിനുള്ള ആവശ്യം കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 47 ശതമാനത്തില് താഴെയാണ്. ഡീസല് ഉപഭോഗം 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

സിഎന്ജി, എല്എന്ജി, പിഎന്ജി എന്നിവയുള്പ്പെടെ എല്ലാത്തരം ഇന്ധനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനായി ഉടന് തന്നെ ഇന്ധന സ്റ്റേഷനുകള് നവീകരിക്കുമെന്നും പെട്രോളിയം മന്ത്രി സൂചന നല്കി. എന്നിരുന്നാലും അതിനിനിയും ആസൂത്രണം ആവശ്യമാണ്.

ഗുജറാത്ത്, ഹരിയാന, ജാര്ഖണ്ഡ്, കര്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്ഹി, പഞ്ചാബ്, രാജസ്ഥാന്, തെലങ്കാന, ഉത്തര്പ്രദേശ് എന്നീ 11 സംസ്ഥാനങ്ങളിലായി 56 പുതിയ സിഎന്ജി സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് പ്രതിദിനം 50,000 വാഹനങ്ങള് നിറയ്ക്കാന് സഹായിക്കും.

രത്തന് ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇന്ത്യന് സ്റ്റാര്ട്ടപ്പ് റെപോസ് എനര്ജിയും വീട്ടു പടിക്കല് ഇന്ധനം ലഭ്യമാക്കുന്നതിനായി മൊബൈല് പെട്രോള് പമ്പുകള് കൊണ്ടുവരാനുള്ള പദ്ധതികള് പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്ഷത്തില് ഇത്തരം 3,200 മൊബൈല് പെട്രോള് പമ്പുകള് ഉത്പാദിപ്പിക്കാന് ലക്ഷ്യമിടുന്നതായാണ് പൂനെ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചത്.                                                                                                                                                                                                                                                                        Content Highlights: home deliver of Petrol and CNG may start petroleum minister, Dharmendra Pradhan

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story