Newage News
02 Dec 2020
കൊച്ചി: ഉല്‍സവകാല വില്പനയുടേയും വിപണിയിലെ ഉണര്‍വിന്റേയും പശ്ചാത്തലത്തില്‍ ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്പന 11 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലെ 3,73,283 വാഹനങ്ങളുടെ സ്ഥാനത്ത് 2020 നവംബറില്‍ 4,12,641 വാഹനങ്ങളാണ് വില്പന നടത്തിയത്. ഇതിനു പുറമെ 20,565 വാഹനങ്ങളുടെ കയറ്റുമതിയും നടത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതു ശതമാനം വര്‍ധനവാണ് കയറ്റുമതിയുടെ കാര്യത്തിലുള്ളത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസം വാഹന രംഗത്ത് സ്ഥിരത കൈവരിക്കുന്നതാണു കണ്ടതെങ്കില്‍ മൂന്നാം ത്രൈമാസത്തില്‍ തിരിച്ചു വരവാണു കാണുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വേന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി. നിര്‍ണായകമായ രണ്ട് ഉല്‍സവ മാസങ്ങളില്‍ പത്തു ലക്ഷം വാഹനങ്ങളുടെ വില്പന എന്ന നേട്ടം വീണ്ടും കൈവരിക്കുവാന്‍ തങ്ങള്‍ക്കായി എന്നും അദ്ദേഹം പറഞ്ഞു.