AUTO

വൻ ഓഫറുമായി ഹോണ്ട; ബിഎസ് 6 സിറ്റിക്ക് 1 ലക്ഷം രൂപ വരെ ഇളവ്, അമേസിന് 32000 രൂപയും

Newage News

12 Jun 2020

പ്രീമിയം സെഡാനായ സിറ്റിയുടെ ബിഎസ് 6 വകഭേദത്തിന് ഒരു ലക്ഷം രൂപ വരെ ഓഫറുമായി ഹോണ്ട. പുതിയ മോഡൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് വൻ ഓഫറുമായി ഹോണ്ട എത്തിയിരിക്കുന്നത്. സിറ്റിയുടെ പെട്രോൾ എസ്‌വി എംടി, വി എംടി, വി സിവിടി വകഭേദങ്ങൾക്ക് 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ വരെ ഇളവുകൾ നൽകുന്നുണ്ട്.

പെട്രോൾ വിഎക്സ് എംടി വകഭേദത്തിന് 37000 രൂപ ക്യാഷ് ‍ഡിസ്കൗണ്ടും 35000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 72000 രൂപയുടെ ഇളവുകളും പെട്രോൾ വിഎക്സ് സിവിടി, ഇസഡ് എക്സ് എംടി, എസഡ് എക്സ് സിവിടി എന്നീ വകഭേദങ്ങൾക്ക് 50000 രൂപ ക്യാഷ് ഡിസ്കൗണ്ടും 50000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം ഒരു ലക്ഷം രൂപയുടെ വരെ ഇളവുകളും നൽകുന്നുണ്ട്.

കോംപാക്റ്റ് സെഡാനായ അമേസിന്റെ  പെട്രോൾ, ‍ഡീസൽ മോഡലുകൾക്ക് ഓഫറുകളുണ്ട്. എക്സ്ചേഞ്ച് ബോണസായി 20000 രൂപയും 12000 രൂപയുടെ നാല്, അഞ്ചു വർഷത്തെ അധിക വാറന്റിയും അടക്കം 32000 രൂപയുടെ ഓഫർ നൽകുന്നു. എക്സ്ചേഞ്ച് ഇല്ലെങ്കിൽ 12000 രൂപയുടെ നാല്, അഞ്ച് വർഷത്തെ അധിക വാറന്റിയും 8000 രൂപ വില വരുന്ന മൂന്നു വർഷത്തെ ഹോണ്ട കെയർ മെയിന്റനൻസ് പ്രോഗ്രാമും അടക്കം 20000 രൂപയുടെ ഓഫറുകളും ലഭിക്കുന്നു. വിവിധ ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടാം.

Content Highlights:  Honda Cars India June Offers

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story