AUTO

മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റ് സെയില്‍സില്‍ 2020 കലണ്ടര്‍ വര്‍ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ഹോണ്ട സിറ്റി

Newage News

16 Jan 2021

ന്ത്യയില്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഏറ്റവും വിജയകരമായ മോഡലായ ഹോണ്ട സിറ്റി CY 2020 ല്‍ മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റിലെ സെയില്‍സില്‍ ഏറ്റവും മുന്നിലെത്തി, 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ക്യുമുലേറ്റീവ് സെയില്‍സ് 21,826 യൂണിറ്റുകളാണ്. ഇന്ത്യയില്‍ ഏറ്റവും ദൂരം ഓടിയിട്ടുള്ള നെയിംപ്ലേറ്റ് എന്ന ബഹുമതിയോട് ചേര്‍ന്നുനിന്ന് 2020 ജൂലൈയിലാണ് ഏറ്റവും നൂതനമായ 5th ജനറേഷന്‍ സിറ്റി ലോഞ്ച് ചെയ്തത്, പ്രീമിയം ഡിസൈന്‍, സാങ്കേതിക കരുത്ത്, നിസ്തുലമായ സൌകര്യം, അഡ്വാന്‍സ്ഡ് സുരക്ഷിതത്വം, കണക്ടിവിറ്റി എന്നിവയുടെ എല്ലാം കാര്യത്തില്‍ ഒരിക്കല്‍ കൂടി മുന്നിട്ടു നില്‍ക്കുന്നതായിരുന്നു അത്. ഹോണ്ട സിറ്റിയുടെ ഈ സെഗ്‌മെന്റില്‍ 2020 ഡിസംബറിലെ മാര്‍ക്കറ്റ് ഷെയര്‍ 41% ആണ്.ഹോണ്ട സിറ്റി സെഗ്‌മെന്റ് സെയില്‍സില്‍ മുന്നിട്ടു നില്‍ക്കുന്നുവെന്ന് മാത്രമല്ല, മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റിലെ മൊത്തം വളര്‍ച്ചയില്‍ സംഭാവനയേകുകയും ചെയ്തു, 2020 ജൂലൈ-ഡിസംബര്‍ കാലയളവില്‍ 10% ആയിരുന്നു വളര്‍ച്ച, നൂതനമായ 5th ജനറേഷന്‍ സിറ്റി ലോഞ്ച് ചെയ്തതിനെ തുടര്‍ന്നാണ് അത്. 2020 ജൂലൈ - ഡിസംബര്‍ കാലയളവില്‍ സെഗ്‌മെന്റിലെ ക്യുമുലേറ്റീവ് സെയില്‍സ് 45,277 യൂണിറ്റ് ആണ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 41,122 യൂണിറ്റ് ആയിരുന്നു. ഹോണ്ട സിറ്റിയുടെ ക്യുമുലേറ്റീവ് സെയില്‍ 2020 ജൂലൈ - ഡിസംബര്‍ കാലയളവില്‍ 17,347 യൂണിറ്റുകളാണ്.  

സിറ്റിയുടെ പെര്‍ഫോമന്‍സിനെ പരാമര്‍ശിക്കവെ, ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറും ആയ ശ്രീ രാജേഷ് ഗോയല്‍ പറഞ്ഞു, 'ഇന്ത്യയില്‍ സിറ്റി ബ്രാന്‍ഡ് ഹോണ്ടയുടെ പര്യായമാണ്. നിരന്തരം പുനരാവിഷ്‌ക്കരിക്കുന്ന ഹോണ്ട സിറ്റിയുടെ ഓരോ ജനറേഷനും കസ്റ്റമേര്‍സിനെ തൃപ്തരാക്കാന്‍ നൂതനമായ ടെക്നോളജിയും മൂല്യത്തിന്റെ ഉയര്‍ന്ന തോതുമാണ് പ്രദാനം ചെയ്തത്, അങ്ങനെ ഉന്നത നിലവാരത്തിന്റെയും വിശ്വസ്തതയുടെയും ബെഞ്ച്മാര്‍ക്കിന്  രൂപം നല്‍കി. പ്രതിസന്ധിയുടെ കാലയളവ് ആയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലെ  5th ജനറേഷന്‍ സിറ്റിയുടെ ലോഞ്ച് മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റിന് ഏറ്റവും ആവശ്യമായിരുന്ന ഊര്‍ജ്ജം പകര്‍ന്നു. സിറ്റി ബ്രാന്‍ഡിനോടുള്ള ഇഷ്ടം തുടര്‍ന്നും പ്രകടമാക്കുകയും ഈ മോഡല്‍ സ്വന്തമാക്കിയതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന കസ്റ്റമേര്‍സിനോടുള്ള നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'

പുതിയ ഹോണ്ട സിറ്റി ഇന്ത്യയിലെ സെഡാന്റെ ബെഞ്ച്മാര്‍ക്കാണ്. ഈ മോഡല്‍ ഒരു എഞ്ചിനിയറിംഗ് വിസ്മയമാണ്, ആധുനിക കാലത്തെ കസ്റ്റമേര്‍സിനെ തീര്‍ച്ചയായും ആകര്‍ഷിക്കും, സ്‌റ്റൈലിംഗ് ആയാലും, പെര്‍ഫോമന്‍സ്, സ്‌പേസ്, സുഖസൌകര്യം, കണക്ടിവിറ്റി, സുരക്ഷിതത്വം എന്നിവ ആയാലും ഓരോ കാര്യത്തിലും അത് മുന്നിലാണ്. പുതിയ 5th ജനറേഷന്‍ ഹോണ്ട സിറ്റി അതിന്റെ സെഗ്‌മെന്റില്‍ ഏറ്റവും നീളവും വിസ്താരവും ഉള്ള സെഡാന്‍ ആണ്. പുതുതായി അവതരിപ്പിച്ച പെട്രോള്‍ വെര്‍ഷനിലെ 1.5L i-VTEC DOHC എഞ്ചിന്‍ വിത് VTC യും റിഫൈന്‍ഡ് 1.5L i-DTEC ഡീസല്‍ എഞ്ചിനും പവര്‍ പായ്ക്ക്ഡ് പെര്‍ഫോമന്‍സും മികച്ച ഇന്ധനക്ഷമതയുമാണ് പ്രദാനം ചെയ്യുന്നത്. 5th ജനറേഷന്‍ സിറ്റി ഇന്ത്യയില്‍ അലക്‌സ റിമോട്ട് കേപ്പബിലിറ്റിയുള്ള ആദ്യത്തെ കണക്ടഡ് കാര്‍ ആണ്, അതില്‍ സജ്ജീകരിച്ചിരിക്കുന്നത് എല്ലാ ഗ്രേഡുകളിലും സ്റ്റാന്‍ഡേര്‍ഡ് ഓഫറിംഗായി ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റ് സഹിതമുള്ള നെക്‌സ്റ്റ് ജനറേഷന്‍ ഹോണ്ട കണക്ട് ആണ്, 5 വര്‍ഷത്തെ ഫ്രീ സബ്‌സ്‌ക്രിപ്ഷനും 32 ല്‍ കൂടുതല്‍ കണക്ടഡ് ഫീച്ചറുകളും അതിലുണ്ട്. കൂടുതല്‍ ലൈറ്റ് വെയിറ്റ്, ഹൈ റിജിഡിറ്റി, കോലിഷന്‍ സേഫ്റ്റി ഘടന എന്നിവ പ്രദാനം ചെയ്യുന്നത് ASEAN N-CAP 5 സ്റ്റാര്‍ റേറ്റിംഗിന് തത്തുല്യമായ അഡ്വാന്‍സ്ഡ് സുരക്ഷയാണ്. ഫുള്‍ LED ഹെഡ്‌ലാമ്പ്‌സ്, Z- ഷേപ്പ്ഡ് റാപ്പ്-അറൌണ്ട് LED ടെയില്‍ ലാമ്പ്, 17.7 cm HD ഫുള്‍ കളര്‍ TFT മീറ്റര്‍ വിത് G-മീറ്റര്‍, ലേന്‍ വാച്ച് ക്യാമറ, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA) വിത് അജൈല്‍ ഹാന്‍ഡിലിംഗ് അസിസ്റ്റ് (AHA) എന്നിങ്ങനെ സെഗ്‌മെന്റില്‍ ആദ്യത്തേതായ നിരവധി ഫീച്ചറുകള്‍ സിറ്റിയില്‍ സജ്ജമാണ്. സിറ്റിയുടെ കസ്റ്റമര്‍മാര്‍ വളരെ വിവേകമുള്ളവരാണ്, നിലവിലെ സെയില്‍സ് ട്രെന്‍ഡ് പ്രകാരം നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുള്ള ടോപ്പ് എന്‍ഡ് ZX വേരിയന്റിനാണ് ഏകദേശം 50% വരുന്ന പരമാവധി ഡിമാന്റ്. മറ്റൊരു ട്രെന്‍ഡില്‍, പുതിയ 5th ജനറേഷന്‍ സിറ്റിയുടെ CVT വേരിയന്റുകളുടെ വിഹിതം ആദ്യത്തെ ആറ് മാസത്തില്‍ 48% ആണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story