AUTO

30 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ട് ഹോണ്ട ഡിയോ കുതിക്കുന്നു; ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടര്‍ എന്ന പദവിയും ഇനി ഡിയോയ്ക്ക് സ്വന്തം

07 May 2019

ന്യൂഏജ് ന്യൂസ്, ഹോണ്ട ഡിയോ സ്കൂട്ടറിന്റെ വില്പന 30 ലക്ഷം കടന്നു. 2002-ല് പുറത്തിറങ്ങിയ ഡിയോ ആദ്യ 14 വര്ഷം കൊണ്ട് 15 ലക്ഷം വില്പനയാണ് നേടിയിരുന്നത്. എന്നാല് കഴിഞ്ഞ മൂന്നു വര്ഷത്തിനുള്ളില് അടുത്ത 15 ലക്ഷം യൂണിറ്റുകൂടി വിറ്റഴിച്ചാണ് കമ്പനി 30 ലക്ഷം മാര്ക്ക് കടന്നത്. ഡിയോ വില്പനയില് അഞ്ചിരട്ടി വേഗത്തിലുള്ള വളര്ച്ച. ഇതോടെ വില്പനയില് ഇന്ത്യയില് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ.

സ്കൂട്ടര് വിഭാഗത്തില് കയറ്റുമതിയില് 44 ശതമാനം പങ്കാളിത്തം സ്വന്തമാക്കിക്കൊണ്ട് രാജ്യത്തുനിന്ന് ഏറ്റവും കൂടുതല് കയറ്റുമതി ചെയ്യപ്പെടുന്ന സ്കൂട്ടര് എന്ന പദവിയും ഡിയോയ്ക്ക് സ്വന്തമായിരിക്കുകയാണ്. 11 ദക്ഷിണേഷ്യന് ലാറ്റിന് അമേരിക്കന് രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്. ഹോണ്ട ഇന്ത്യയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡല് കൂടിയാണ് ഡിയോ.

17 വര്ഷം പിന്നിടുമ്പോഴും ഹോണ്ട ഡിയോ പുതുമ നിലനിര്ത്തുകയാണെന്നും സൗകര്യപ്രദമായ ഫീച്ചറുകളും സ്റ്റൈലും ഡിയോയെ യുവജനങ്ങളുടെ മികച്ച പങ്കാളിയാക്കുന്നുവെന്നും ഡിയോയെ ട്രെന്ഡിയാക്കുന്നതില് സഹകരിച്ച എല്ലാ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ സെയില്സ് ആന്ഡ് മാര്ക്കറ്റിങ് സീനിയര് വൈസ് പ്രസിഡന്റ് യദ്വീന്ദര് സിങ് ഗുലേരിയ പറഞ്ഞു.

എല്.ഇ.ഡി. ഹെഡ് ലാമ്പ്, എല്.ഇ.ഡി. പൊസിഷന് ലാമ്പ്, ഫുള് ഡിജിറ്റല് മീറ്റര് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്. സ്റ്റാന്ഡേര്ഡ് ആന്ഡ് ഡീലക്സ് എന്നീ രണ്ടു വേരിയന്റുകളിലായി ഒന്പത് നിറങ്ങളില് ഡിയോ വിപണിയിലുള്ളത്. 52,938 രൂപയാണ് ഡല്ഹി എക്സ് ഷോറൂം വില. 



Related News


Special Story