AUTO

ഹൈനസ് CB350 മോഡലിന് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യത വില വർധിപ്പിച്ച് ഹോണ്ട

Newage News

07 Jan 2021

ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിപിടിക്കാൻ എത്തിയ ഹോണ്ട ഹൈനസ് CB350 മോഡലിന് വമ്പൻ സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിക്കുന്നത്. വിൽപ്പനയ്ക്ക് എത്തി രണ്ട് മാസം പിന്നിടുമ്പോൾ ബൈക്കിനായുള്ള വില വർധിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ജനുവരി നാല് മുതൽ ക്ലാസിക് ബൈക്കിനായുള്ള വില വർധനവ് പ്രാബല്യത്തിൽ വന്നതായാണ് ഡീലർഷിപ്പുകൾ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന DLX വേരിയന്റിന് 1,500 രൂപ ഉയർത്തിയപ്പോൾ ഉയർന്ന DLX പ്രോ വേരിയന്റിന് 2,500 രൂപയാണ് ഹോണ്ട വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിപണിയിൽ എത്തിയപ്പോൾ ഹൈനസിന്റെ ബേസ് പതിപ്പിന് 1.85 ലക്ഷം രൂപയും ടോപ്പ് എൻഡ് മോഡലിന് 1.90 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്. റോയൽ എൻഫീൽഡും ജാവ മോട്ടോർസൈക്കിൾസും അരങ്ങുവാഴുന്ന സെഗ്മെന്റിൽ മാറ്റുരയ്ക്കാൻ ഹോണ്ടയിൽ നിന്നുള്ള ആദ്യത്തെ റെട്രോ ക്ലാസിക് ഓഫറാണ് ഹൈനസ് CB350. നിലവിൽ ഇന്ത്യക്കായി മാത്രം വികസിപ്പിച്ചെടുത്ത ഈ ക്രൂയിസർ മോട്ടോർസൈക്കിൾ ഭാവിയിൽ മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

350-500 സിസി മോഡേൺ ക്ലാസിക് സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ മോട്ടോർസൈക്കിൾസ്, ബെനലി ഇംപെരിയാലെ 400 എന്നിവയ്‌ക്കെതിരെയാണ് ഹൈനസ് മാറ്റുരയ്ക്കുന്നത്. അതിനായി 350 സിസി, 4 സ്ട്രോക്ക് OHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജാപ്പനീസ് ബ്രാൻഡ് ഹൈനസിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പിജിഎം-എഫ്ഐ സാങ്കേതികവിദ്യയും ഉണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ഈ എഞ്ചിൻ പരമാവധി 21 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ച് ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയർബോക്‌സ്. പരിഷ്കരിച്ചതും സുഗമവുമായ സവാരി അനുഭവത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഒരു കൗണ്ടർ ബാലൻസറുമായാണ് എഞ്ചിൻ വരുന്നത്.ഹൈനസിന്റെ ഫീച്ചർ പട്ടികയിൽ ചെറിയ ഡിസ്പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ്, കോൾ അലേർട്ടുകൾ, വോയ്‌സ് കൺട്രോൾ ടെക് എന്നിവയുൾപ്പെടെയുള്ള ആധുനിക സവിശേഷതകളാണ് ഹോണ്ട അവതരിപ്പിക്കുന്നത്. ക്രൂയിസറിന് വെറും 181 കിലോഗ്രാം ഭാരം മാത്രമാണുള്ളത് എന്നതും റൈഡർമാരെ ആകർഷിക്കാൻ തക്കവിധമാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്ന ബൈക്കിന്റെ മുൻവശത്ത് ബ്രേക്കിംഗിനായി 310 mm ഡിസ്ക്കും പിൻവശത്ത് 240 mm ഡിസ്ക്കുമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. 19 ഇഞ്ച് അലോയ് വീൽ മുൻവശത്തും പിന്നിൽ 18 ഇഞ്ച് യൂണിറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story