AUTO

അഞ്ച് മാസത്തിനിടയിൽ മൂന്നു ലക്ഷത്തിലധികം ബിഎസ് 6 വാഹനങ്ങള്‍ വിറ്റഴിച്ച് ഹോണ്ട

Newage News

04 Mar 2020

ചുരുങ്ങിയ മാസത്തിനുള്ളില്‍ രാജ്യത്ത് മൂന്നു ലക്ഷത്തിലധികം ബിഎസ് 6 വാഹനങ്ങള്‍ കച്ചവടം നടത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). വെറും അഞ്ച് മാസത്തിനിടയിലാണ് ജാപ്പനീസ് കമ്പനി  ഇത്രയും വില്‍പ്പന സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം ബിഎസ് 6 ഇരുചക്ര വാഹനങ്ങള്‍ വിറ്റതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വ്യക്തമാക്കി.

2019 സെപ്റ്റംബറിലാണ് ബിഎസ് 6 ഇരുചക്ര വാഹനങ്ങള്‍ എച്ച്എംഎസ്‌ഐ വിറ്റുതുടങ്ങിയത്. ആക്ടിവ 125 ആയിരുന്നു ആദ്യ മോഡല്‍.  നിലവില്‍ ബിഎസ് സിക്‌സോടുകൂടിയ അഞ്ചു വാഹനങ്ങളാണ് ഹോണ്ട വില്‍ക്കുന്നത്. ആക്ടിവ 125, ആക്ടിവ 6 ജി, ഡിയോ സ്‌കൂട്ടറുകള്‍, ഷൈന്‍, എസ്പി 125 എന്നീ വാഹനങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

2019 സെപ്റ്റംബറില്‍ ആക്റ്റിവ 125 സ്‌കൂട്ടറും അതേ വര്‍ഷം നവംബറില്‍ എസ്പി 125 മോട്ടോര്‍സൈക്കിളും ഈ വര്‍ഷം ജനുവരിയില്‍ ആക്റ്റിവ 6ജി സ്‌കൂട്ടറും കഴിഞ്ഞ മാസം ഡിയോ സ്‌കൂട്ടറും ഷൈന്‍ മോട്ടോര്‍സൈക്കിളും വിപണിയിലെത്തിച്ചു. ബിഎസ് 6 ആക്കാനുള്ള അവസാന സമയപരിധി 2020 ഏപ്രില്‍ ഒന്നിനാണ്. ഇതിനു ഒരു മാസം മുമ്പായി തന്നെ ഇന്ത്യയിലെ നാല് ഫാക്ടറികളും ബിഎസ് 6 ഉല്‍പാദനത്തിലേക്ക് 100 ശതമാനം മാറ്റം പൂര്‍ത്തിയാക്കിയെന്നും ഹോണ്ട അറിയിച്ചു. 

ആക്ടീവ 125 സ്‌കൂട്ടറാണ് ബിഎസ് 6 എന്‍ജിനില്‍ ഹോണ്ട ആദ്യം എത്തിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനമായ ആക്ടീവ 125നെ 2019 സെപ്‍തംബറിലാണ് അവതരിപ്പിക്കുന്നത്.സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ്  ആക്ടീവ 125 ബിഎസ് 6 ലഭിക്കുക. യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇവ ലഭിക്കും.

മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷ. സൈഡ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയുമുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോക്കും പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്‍ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍.

സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയും സ്‍കൂട്ടറിന് ലഭിക്കും. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും പുതിയ ആക്ടീവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.</p>

2019 നവംബര്‍ രണ്ടാംവാരമാണ് പുതിയ എസ്‍പി 125 ബൈക്കിനെ ഹോണ്ട അവതരിപ്പിക്കുന്നത്. ബിഎസ് 6ലേക്ക് മാറ്റിയതിന് പുറമേ രൂപത്തിലും ഫീച്ചേഴ്‌സിലും മുന്‍മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളും പുതിയ ബൈക്കിനുണ്ട്. നിലവിലെ മോഡലിനെക്കാള്‍ വലുപ്പവും എസ്പി 125 ബിഎസ് 6 വകഭേദത്തിനുണ്ട്.  ഡ്രം ബ്രേക്ക്, ഡിസ്‌ക്ക് ബ്രേക്ക് എന്നീ രണ്ട് വകഭേദങ്ങളിലെത്തുന്ന ബൈക്കില്‍ 19 പുതിയ പാറ്റന്റ് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആക്ടീവയുടെ പുതിയ പതിപ്പായ 6ജി 2020 ജനുവരിയിലാണ് വിപണിയിലെത്തുന്നത്. നിരവധി പരിഷ്‍കാരങ്ങളോടെയാണ് ആക്ടിവ 6ജി എത്തുന്നത്. മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്‍ത ഏപ്രണ്‍, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവ സ്റ്റൈലിംഗ് മാറ്റങ്ങളാണ്. പിറകിലും മാറ്റങ്ങള്‍ വരുത്തി. അര്‍ധ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പാസ് ലൈറ്റ് സ്വിച്ച് എന്നിവ പുതിയ ഫീച്ചറുകളാണ്. നീളമേറിയ സീറ്റ്, അധിക വീല്‍ബേസ്, ഫ്‌ളോറില്‍ കൂടുതല്‍ സ്ഥലസൗകര്യം എന്നിവ ലഭിച്ചു. സ്റ്റാന്‍ഡേഡ് വേരിയന്റിന് 63,912 രൂപയും ഡീലക്‌സ് വേരിയന്റിന് 65,412 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 പാലിച്ചിരുന്ന ആക്ടിവ  5ജി സ്‌കൂട്ടറിനേക്കാള്‍ 7,500 രൂപയോളം കൂടുതലാണിത്.

ഡിയോയെ ഫെബ്രുവരി 19നും കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CB ഷൈനിന്റെ ബിഎസ്6 കംപ്ലയിന്റ് പതിപ്പിനെ ഫെബ്രുവരി ഒടുവിലും ആണ് വിപണിയിൽ അവതരിപ്പിച്ചത്. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ആണ് ഹോണ്ട ഷൈൻ 125 ഇപ്പോൾ വിപണിയിൽ എത്തുന്നത്. നിലവിലെ ബി‌എസ്4 പതിപ്പിനേക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് പുതിയ ഷൈൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു. മോട്ടോർസൈക്കിൾ രണ്ട് വകഭേദങ്ങളിൽ തന്നെയാകും വിപണിയിൽ എത്തുക.രണ്ട് വേരിയന്റുകളില്‍ ലഭിക്കുന്ന ഡിയോയുടെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 59,990 രൂപയും ഡീലക്‌സ് വേരിയന്റിന് 63,340 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില.

ഹോണ്ടയുടെ ഇ-എസ്പി (എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍), എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ (പിജിഎം-എഫ്‌ഐ), വര്‍ധിത ഇന്ധനക്ഷമത എന്നീ സവിശേഷതകളോടെയാണ് എല്ലാ ബിഎസ് 6 മോഡലുകളും വിപണിയിലെത്തിയത്. ആക്റ്റിവ 6ജി സ്‌കൂട്ടറില്‍ 10 ശതമാനവും എസ്പി 125 മോട്ടോര്‍സൈക്കിളില്‍ 16 ശതമാനവും ആക്റ്റിവ 125 സ്‌കൂട്ടറില്‍ 13 ശതമാനവും ഷൈന്‍ മോട്ടോര്‍സൈക്കിളില്‍ 14 ശതമാനവുമാണ് ഇന്ധനക്ഷമത വര്‍ധിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story