AUTO

500 സിസി ശ്രേണിയിലേക്ക് മൂന്ന് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

14 Sep 2020

റ്റവും പുതിയ വാഹന മോഡലുകൾ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും ജാപ്പനീസ് നിര്‍മ്മാതാക്കളുടെ മനസ്സിലുള്ളത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 500 സിസി ശ്രേണിയിലേക്ക് മൂന്ന് മോഡലുകളെയാണ് ബ്രാന്‍ഡ് പരിഗണിക്കുന്നത്. CB500R, CB500F, CB500X എന്നിങ്ങനെയാണ് ആ മൂന്ന് മോഡലുകള്‍.

ഹോണ്ട CB500R പൂര്‍ണമായും ഒരു സ്‌പോര്‍ട്‌സ് ടുറര്‍ മോഡലാണ്. സുഖരകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന റൈഡിംഗ് പൊസിഷനാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. എല്‍ഇഡി ഡ്യുവല്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്ലാം ബൈക്കിന്റെ സവിശേഷതയാണ്.

ഹോണ്ട CB500F ഒരു സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളാണ്. ഫെയറിംഗ്, ഹാന്‍ഡില്‍ബാര്‍, ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി ഫീച്ചറുകളെല്ലാം CB500R -ന് സമാനമാണ്. സിംഗിള്‍-പീസ് ഹാന്‍ഡില്‍ ബാര്‍ പരന്നതും വിശാലവുമാണ്. ലൈറ്റിംഗ് സജ്ജീകരണങ്ങള്‍ മുഴുവന്‍ എല്‍ഇഡിയാണ്.

CB500X -നെ സംബന്ധിച്ചിടത്തോളം, ഇത് തികച്ചും വ്യത്യസ്തമായ റൈഡിംഗ് എര്‍ണോണോമിക്‌സ് ഉള്ള ഒരു സാഹസിക ടൂററാണ്. ഉയരവും പരന്നതുമായ ഇരിപ്പിടവും വളരെ ഉയരവും വീതിയുമുള്ള സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാറുമുണ്ട്. പകുതി ഫെയറിംഗ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു.

മൂന്ന് ബൈക്കുകള്‍ക്കും ഒരേ 471 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 45 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റീല്‍ ട്യൂബുലാര്‍ ഫ്രെയിമുകളിലാണ് ഹോണ്ട ഇവയെ ഒരുക്കിയിരിക്കുന്നത്. ദീപാവലിയോടെ ഈ മൂന്നു മോഡലുകളും വിപണിയില്‍ എത്തുമെന്നാണ് സൂചന.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story