TECHNOLOGY

അമേരിക്കയ്ക്കും ഗൂഗിളിനും മറുപടിയുമായി ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവെയ്; സ്വന്തമായി നിർമിച്ച ചിപ്പും ഓപ്പറേറ്റിങ് സിസ്റ്റവുമായി പുതിയ സ്മാർട്ഫോണുകൾ ഉടൻ വിപണിയിലെത്തും, അമേരിക്കൻ ഐടി രംഗം കടുത്ത സമ്മർദത്തിൽ

20 Jun 2019

ന്യൂഏജ് ന്യൂസ്, ചൈന ഹാപ്പിയാണ്. ഡോണൾഡ് ട്രംപിന്റെ നയങ്ങളും വ്യാപാരയുദ്ധവും ചൈനയിലെ ഐടി രംഗത്തെ ഉണർത്തിയതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി. ഗൂഗിളിന്റെ ആൻഡ്രോയ്ഡും യുഎസ് കമ്പനികളുടെ ചിപ്പും ഇല്ലെങ്കിലും സ്വന്തമായി സ്മാർട്ഫോൺ നിർമിക്കാമെന്നു തെളിയിക്കാനുള്ള വാശിയായിരുന്നു. ആ വാശി യാഥാർഥ്യമാകുമ്പോൾ വാവെയ് സ്വന്തമായി നിർമിച്ച ചിപ്പും ഓപ്പറേറ്റിങ് സിസ്റ്റവുമായി പുതിയ സ്മാർട്ഫോണുകൾ വിപണിയിലെത്തും, പ്രതീക്ഷിച്ചതിനെക്കാൾ ഏറെ വേഗത്തിൽ. വാവെയുടെ സ്വന്തം കിരിൻ 985 പ്രൊസെസർ ഓഗസ്റ്റ് അവസാനത്തോടെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കും.

ആൻഡ്രോയ്ഡ് വിലക്കിനെത്തുടർന്നു വാവെയ് സ്വന്തമായി വികസിപ്പിച്ചെടുത്ത ബദൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്മെങ് ഉൾപ്പെടുത്തി പൂർണമായും ചൈനീസ് എന്നു വിശേഷിപ്പിക്കാവുന്ന വാവെയ് ഫോണുകൾ സെപ്റ്റംബറിൽ വിപണിയിലെത്തും.

ചൈനയിൽ ലക്ഷക്കണക്കിനു ഫോണുകളിൽ ഹോങ്മെങ് ഒഎസ് പരീക്ഷണഘട്ടത്തിലാണ്. ലോകമെങ്ങും ഹോങ്മെങ് ഫോണുകൾ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ട്രേഡ്മാർക്കിന് അപേക്ഷിച്ചു കഴിഞ്ഞു. അതേ സമയം, മറ്റു ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളും ഹോങ്മെങ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറുമെന്നും സൂചനയുണ്ട്. ടെൻസെന്റ്, ഷൗമി, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും തങ്ങളുടെ ഫോണുകളിൽ ഹോങ്മെങ് പരീക്ഷിക്കുകയാണ്. സ്മാർട്ഫോണുകൾക്കു പുറമേ, കംപ്യൂട്ടർ, ടിവി, കാർ തുടങ്ങിയവയിലെല്ലാം പ്രവർത്തിക്കുന്ന ഹോങ്മെങ്ങിന് ഗൂഗിൾ ആൻഡ്രോയ്ഡിനെക്കാൾ 60% വേഗമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

റഷ്യയിൽ 5ജി നെറ്റ്‌വർക്ക് സ്ഥാപിക്കാൻ എംടിഎസുമായി കരാറായ വാവെയ് റഷ്യ സ്വന്തമായി വികസിപ്പിക്കുന്ന അറോറ ഓപ്പറേറ്റിങ് സിസ്റ്റവും പരീക്ഷിക്കുന്നുണ്ട്. നോക്കിയയിൽ നിന്നു രാജിവച്ച ഒരു സംഘം എൻജിനീയർമാർ ചേർന്നു സ്ഥാപിച്ച ഫിന്നിഷ് കമ്പനിയായ യോളയുടെ സെയിൽഫിഷ് മൊബൈൽ പ്ലാറ്റ്ഫോമിലാണ് റഷ്യൻ ഓപൺ മൊബൈൽ പ്ലാറ്റ്ഫോം അറോറ എന്ന പേരിൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം നിർമിക്കുന്നത്. ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളിൽ നിന്നു രാജിവച്ച റഷ്യൻ എൻജിനീയർമാരും ഈ പദ്ധതിയിലുണ്ട്. ഹോങ്മെങ്ങിനൊപ്പം തന്നെയാണ് വാവെയ് അറോറ പരിഗണിക്കുന്നത്.

ചൈനീസ്-റഷ്യൻ ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിളിനെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഹോങ്മെങ് കൂടുതൽ മികവുകളോടെ വിപണിയിലെത്തുന്നതോടെ ഗൂഗിളിന്റെ ആൻഡ്രോയ്ഡിന്റെ കുത്തക അസ്തമിക്കും. ഗൂഗിളിന് ഇതു വൻനഷ്ടമുണ്ടാക്കും. വാവെയ്ക്കു ചിപ്പുകൾ നൽകില്ലെന്നു പ്രഖ്യാപിച്ച ബ്രോഡ്കോം ഈ വർഷത്തെ വരുമാനത്തിൽ 200 കോടി ഡോളർ കുറവുണ്ടാകുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് യുഎസ് ഐടി രംഗത്തെയാകെ ഞെട്ടിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ