LAUNCHPAD

ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി

Newage News

01 Aug 2020

ന്യൂഡല്ഹി: ചൈനീസ് ബ്രാന്ഡായ ഓണര് ഇന്ത്യയില് ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി. മാജിക് ബുക്ക് 15 എന്ന പേരില് എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, ഹിഡന് പോപ്പ്-അപ്പ് വെബ്ക്യാം, 2-ഇന് -1 ഫിംഗര്പ്രിന്റ് പവര് ബട്ടണ്, കോംപാക്റ്റ് 65വാട്ട് ഫാസ്റ്റ് ചാര്ജര് എന്നീ സൗകര്യങ്ങളുമായാണ് മാജിക്ബുക്ക് 15 വെള്ളിയാഴ്ച ഇന്ത്യയില് അവതരിപ്പിച്ചത്.

എഎംജി റൈസെന് 5 3500യു മൊബൈല് പ്രൊസസര്, റേഡിയോണ് വിഗ 8 ഗ്രാഫിക്സ് എന്നിവയുള്ള മാജിക്ബുക്ക് 15 ന് 42,990 രൂപയാണ് വില. എന്നാല് 3000 രൂപ വിലക്കിഴിവില് 39,990 രൂപയ്ക്കാണ് ആദ്യ വില്പന.

മൈക്രോസോഫ്റ്റ് വിന്ഡോസ് 10 ഹോം ഓഎസ് ആയിരിക്കും ലാപ്ടോപ്പില്. ഇതിനൊപ്പം ഒരു മാസത്തെ മൈക്രോസോഫ്റ്റ് 365 പേഴ്സണല് സബ്സ്ക്രിപ്ഷനും ലഭിക്കും.

ഓഗസ്റ്റ് 6 മുതല് ഫ്ലിപ്പ്കാര്ട്ടില് മാജിക്ബുക്ക് 15 മിസ്റ്റിക് സില്വര് കളറില് ലഭ്യമാകും. ഫ്ലിപ്കാര്ട്ട് പ്ലസ് അംഗങ്ങള്ക്ക് ഓഗസ്റ്റ് 5 മുതല് രാത്രി 8.00 വരെ വില്പ്പന ആരംഭിക്കും.

ലാപ്ടോപ്പില് 15.6 ഇഞ്ച് ഫുള് വ്യൂ ഡിസ്പ്ലേ, 87 ശതമാനം സ്ക്രീന്-ടു-ബോഡി അനുപാതം 178 ഡിഗ്രി വ്യൂവിംഗ് ആംഗിള് എന്നിവയുണ്ട്.

ഹോണര് രണ്ട് പുതിയ ബജറ്റ് സ്മാര്ട്ട്ഫോണുകളും അവതരിപ്പിച്ചു - ഹോണര് 9 എ, ഹോണര്9 എസ്.

ഹോണര് 9 എയ്ക്ക് 9,999 രൂപയും ഹോണര് 9 എസ് 6,499 രൂപയ്ക്കും ലഭിക്കും.

6.3 ഇഞ്ച് ഹോണര് 9 എയില് 64 ജിബി സ്റ്റോറേജ് 512 ജിബി വരെ വര്ധിപ്പിക്കാനാവും. പിന്നില് ട്രിപ്പിള് ക്യാമറ സ്ഥാപിച്ചിരിക്കുന്നു.

ആന്ഡ്രോയിഡ് 10ല് പ്രവര്ത്തിക്കുന്ന 5.45 ഇഞ്ച് ഹോണര് 9 എസില് 3020 എംഎഎച്ച് ബാറ്ററി ആണുള്ളത്.

8 എംപി പ്രധാന ക്യാമറയും 5 എംപി സെല്ഫി ക്യാമറയും ഇതിലുണ്ട്. 32 ജിബി ഇന്റേണല് സ്റ്റോറേജാണ് സ്മാര്ട്ട്ഫോണിന്റെ സവിശേഷത, 512 ജിബി വരെ വികസിപ്പിക്കാനാകും.

Content Highlights: honor enters indian laptop market

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story