NEWS

ബി. ആര്‍. അജിത്തിന് അക്കാദമിക് യൂണിയന്‍ ഓഫ് ഓക്‌സ്‌ഫോഡിന്റെ ഓണററി പ്രൊഫസര്‍ പദവി

07 Mar 2020

കൊച്ചി:  വൈറ്റില സില്‍വര്‍ സാന്റ് ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഇന്നൊവേഷന്‍സ് (ആസാദി) ചെയര്‍മാനും ഡയറക്ടറുമായ ആര്‍കിടെക്ട് ബി.ആര്‍. അജിത്തിന് അക്കാദമിക് യൂണിയന്‍ ഓഫ് ഓക്‌സ്‌ഫോഡിന്റെ ഓണററി പ്രൊഫസര്‍ പദവി ലഭിച്ചു. ഓക്‌സ്‌ഫോഡില്‍ നടന്ന സമ്മിറ്റ് ഓഫ് ലീഡേഴ്‌സ് 2019-ല്‍ യൂറോപ്പ് ബിസിനസ് അസംബ്ലി ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ജോണ്‍ നെറ്റിംഗ്,ഗ്ലോബല്‍ ക്ലബ് ഓഫ് ലീഡേഴ്‌സ് പ്രസിഡന്റും, ന്യൂ വേള്‍ഡ് ഇന്‍സൈറ്റ് ലിമിറ്റഡ് സി.ഇ.ഒയുമായ ക്രീസ്റ്റീന ബ്രിഗ്‌സ് എന്നിവര്‍  ബി.ആര്‍ അജിത്തിനെ സര്‍ട്ടിഫിക്കറ്റൂം, ഗൗണും നല്‍കി ആദരിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭര്‍ പങ്കെടുത്ത സമ്മിറ്റില്‍ കൂടുതല്‍ ഓണററി പദവികള്‍ ലഭിച്ചത് വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്കാണ്. ആസാദി കോളേജിലൂടെ ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ നടപ്പാക്കിയ നൂതന ആശയങ്ങള്‍ ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ആര്‍കിടെക്ട് ബി. ആര്‍.അജിത്തിനെ ഓണററി പദവി നല്‍കി ആദരിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ