Newage News
15 Sep 2020
ബെംഗളൂരു: ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് അവതരിപ്പിക്കുന്ന ത്രില്ലിംഗ് സീരീസായ ആര്യയ്ക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുസ്മിതാ സെൻ, ചന്ദ്രചൂർ സിംഗ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസിന് 9 എപ്പിസോഡുകളാണുള്ളത്. മയക്കുമരുന്നു ബിസിനസുമായി ബന്ധപ്പെട്ടു നിൽക്കുന്നൊരു കുടുംബമാണ് ആര്യയുടേത്. ബിസിനസ് സംബന്ധപ്പെട്ട പ്രശ്നത്തിൽ ഭർത്താവ് കൊല്ലപ്പെടുകയും കുടുംബത്തിന്റെയും ബിസിനസിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ആര്യ പറയുന്നത്. ജൂണിൽ അവതരിപ്പിച്ചതു മുതൽ ലോക്ക്ഡൌണിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോയായി ഇത് മാറി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസയാണ് ഈ ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാം മധ്വാനിയുടെ സംവിധാനത്തിൽ പിറന്ന ഷോ പ്രേക്ഷക ആവശ്യപ്രകാരം 6 ഭാഷകളിലേക്ക് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. മലയാളം, മറാഠി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ ഭാഷകളിലേക്കാണ് ഷോ മൊഴി മാറ്റിയിരിക്കുന്നത്. അവരവരുടെ ഭാഷകളിൽ ഷോകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയാണ് ഇത് പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കിയിരിക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയിൽ 2020 സെപ്റ്റംബർ 6 മുതൽ ഡബ് ചെയ്ത പതിപ്പുകൾ ലഭ്യമാണ്.