SCIENCE

ഇന്ത്യയില്‍ ഡെങ്കി കൊതുകുകളുടെ വര്‍ദ്ധനവില്‍ കാലാവസ്ഥ വ്യതിയാനത്തിനുള്ള പങ്ക്

Newage News

15 Aug 2020


ഡോ. റിയ സലിം 


സംഗ്രഹം 

ഡെങ്കി രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയ നാടാണ് ഇന്ത്യ. കാലാവസ്ഥ വ്യതിയാനത്തിന്‍റെ സൂചകങ്ങളായ തീവ്രതാപനില വര്‍ദ്ധനവും അതിവൃഷ്ടിയും ഡെങ്കി രോഗത്തിന്‍റെ വ്യാപനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഉയര്‍ന്ന താപനിലയുള്ള കാലാവസ്ഥ നിലവില്‍ വരുന്ന സമീപ ഭാവിയില്‍, ഈ രോഗത്തിന്‍റെ വ്യാപനത്തെ തടയുവാന്‍ കാലാവസ്ഥാടിസ്ഥാനത്തിലുള്ള രോഗപ്രവചന മാര്‍ഗ്ഗങ്ങള്‍ ഇന്ത്യ നടപ്പിലാക്കേണ്ടതുണ്ട് .

അതിവേഗം വ്യാപിക്കുന്നതും വെക്ടര്‍ പരത്തുന്നതുമായ വൈറല്‍ രോഗങ്ങളിലൊ ന്നാണ് ഡെങ്കി. പ്രത്യേകിച്ച് ലോകത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍. അവിടെ ഇത് ഗുരുതരമായ പൊതുജനാരോഗ്യപ്രശ്നമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ എപ്പോഴും ഏറ്റക്കുറ ച്ചിലുകള്‍ പ്രകടവുമാണ്. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം (NVBDCP) ന്‍റെ കണക്കുപ്രകാരം 2019 ല്‍ 136422 ആളുകള്‍ക്കാണ് ഡെങ്കിപനി ബാധിച്ചത്.  ചിത്രം ഒന്നില്‍ സൂചിപ്പിക്കുന്നത് ഡെങ്കിപ്പനിയുടെ സങ്കീര്‍ണ്ണതയും ഇന്ത്യയിലെ അതിന്‍റെ രീതിയുമാണ്. 2017 ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടു ത്തിയ കണക്കുകള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു. 


ഇന്ത്യയിലെ ഡെങ്കിരോഗ ക്ലേശങ്ങള്‍ 

ഡെങ്കിപ്പനിയുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് ഇന്ന് എല്ലാ രാജ്യങ്ങളിലും ഒരു സാധാരണ പ്രതിഭാസമാണ്. പതിനായിരക്കണക്കിനാളുകള്‍ ആ രോഗത്തിന്‍റെ ഇരയാ കുന്നു. ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നു. രോഗബാധയാല്‍ അനാരോഗ്യവും അരക്ഷിതത്വവും നേരിടുന്നവരും അവരുടെ കുടുംബവും ആരോഗ്യസംരക്ഷണ സംവിധാ നത്തില്‍ കനത്ത ക്ലേശങ്ങള്‍ നേരിടുന്നു. 


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകപ്രദേശത്തെയോ, പ്രത്യേക വിഭാഗ ത്തെയോ ബാധിക്കുന്ന രോഗമായാണ് ഡെങ്കിയെ കണ്ടിരുന്നത്. ആശുപത്രികളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ആണ് ഇതിന്‍റെ അടിസ്ഥാനം. മുമ്പ് നഗരകേന്ദ്രീകൃതമായ രോഗ മായിരുന്നു ഡെങ്കി. ഇപ്പോള്‍ ആ സ്ഥിതിമാറി. ഗ്രാമപ്രദേശങ്ങളിലും ഈ രോഗം വ്യാപകമാണ്. ഡെങ്കിരോഗത്തിന്‍റെ പ്രത്യാഘാതം എല്ലാമേഖലകളിലും സംഭവിക്കുന്നുണ്ട് പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠിച്ച ഹരിഹരന്‍റെയും സഹപ്രവര്‍ത്തകരുടെയും കണ്ടെത്തല്‍ ശ്രദ്ധേയമാണ്. 2016 ല്‍ ചികിത്സാചെലവ് 5.71 മില്ല്യണ്‍ ഡോളറാണ് അതില്‍ 14.3 ശതമാനം ഗുരുതരാവസ്ഥയില്‍ ഉള്ളവരുടെയും 85.7% അതല്ലാത്തവരുടേതും. ഇതില്‍ രണ്ടാമത്തെ വിഭാഗത്തിന്‍റെ ചെലവിനെ ഇങ്ങനെ വിഭജിക്കാം. ആശുപത്രി ചെലവ് 62.9% മറ്റ് അടിയന്തര ചെലവ് 17% ചികിത്സേതര ചിലവ് 5.8% സത്യത്തില്‍ 2013 ലെ സാമ്പത്തിക ചെലവില്‍ നിന്നും മൂന്നിരട്ടി വര്‍ദ്ധനവാണ് 2016 ല്‍ സംഭവിച്ചിരിക്കുന്നത.് ഡെങ്കിരോഗം ആരോഗ്യ മേഖലയില്‍ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല. ഉദാഹരണത്തിന് നമ്മുടെ അയല്‍രാജ്യമായ മാലദ്വീപിന്‍റെ സഞ്ചാരവ്യവസായ ത്തെപ്പോലും അത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.  

കാലാവസ്ഥയുടെ ഈ സമൂലമാറ്റം, മനുഷ്യര്‍ എങ്ങനെ സൃഷ്ടിച്ചുവെന്നത് ചിന്തി ക്കേണ്ട വസ്തുതയാണ്. ആഗോളീകരിക്കപ്പെടുന്ന ഈ കാലത്ത്, സമൂഹം വ്യവസായ വല്‍ക്കരണത്തെയും അതിന്‍റെ ഉല്‍പ്പന്നങ്ങളേയും ആശ്രയിച്ചാണ് കഴിയുന്നത്. ഇത്തര ത്തിലുള്ള അനിയന്ത്രിതമായ ഉപഭോഗതൃഷ്ണ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് 1870 മുതല്‍ 280 ദശലക്ഷത്തില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി 412 ദശലക്ഷം മില്ല്യണായി ഉയര്‍ത്തി. ഭൂമിയിലെ മനുഷ്യരുടെ ചെയ്തികള്‍ പ്രകൃതിദത്ത ഹരിതവാതകങ്ങളുടെ ലഭ്യതയെ  ബാധിച്ചു. 

കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കല്‍ക്കരി, എണ്ണ തുടങ്ങിയ പെട്രോളിയാനുബന്ധങ്ങളുടെ ഉപയോഗം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ സാന്ദ്രതവര്‍ദ്ധിപ്പിച്ചു. കല്‍ക്കരിയും, എണ്ണയും കത്തിക്കുന്ന ഗുരുതര പരിപാരിസ്ഥിതിക പ്രശ്നമാണ് ഇതിനു കാരണം. ഇങ്ങനെ പുറത്തുവരുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് അന്തരീക്ഷത്തിലെ   ഓക്സിജനുമായി കൂടിച്ചേരുന്നു. കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ തോത്വര്‍ദ്ധിക്കുന്നു ഒപ്പംതന്നെ കൃഷിക്കും വ്യവസായത്തിനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനത്തിനുമായി മനുഷ്യര്‍ വനംനശിപ്പിക്കുന്നു. ഇത് ഹരിതഗ്രഹവാതകങ്ങളുടെ വര്‍ദ്ധനവിനും ഓസോണ്‍ പാളിയുടെ നാശത്തിനും കാരണമാകുന്നു. ഇതിന്‍റെ ഫലമായിഅന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നു. 

ഡെങ്കി ഒരു രോഗമല്ല ഒരു ലക്ഷണമാണ് 

കൊതുകുകളുടെ വ്യാപനമാണ് ഡെങ്കിപ്പനിക്ക് കാരണമെന്ന് വിദഗ്ധര്‍ വാദിക്കുമ്പോള്‍, ഇത് മനുഷ്യപ്രവര്‍ത്തികളുടെ പ്രതിഫലനം ആണെന്നും കേവലമൊരു രോഗം മാത്രമല്ലെന്നും മനസ്സിലാക്കണം ആരോഗ്യരംഗത്തെ നയതന്ത്രജ്ഞര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയം പാരിസ്ഥിതിക വ്യതിയാനത്തിന്‍റെ ഫലമായി പകര്‍ച്ച വ്യാധികള്‍ പടരുന്നതിനെതിരെയുള്ളതാണ്. മുത്തനെമയും സഹപ്രവര്‍ത്തകരുടയെും കണ്ടെത്തലില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ നിലനിന്ന താപനില ഗണ്യമായി വര്‍ദ്ധിച്ചു. മഴക്കാലത്തിനു ശേഷം ഇത് 0.9 ഡിഗ്രിയായും ശൈത്യകാലത്ത് 1.1 ഡിഗ്രിയായും വര്‍ദ്ധിച്ചിട്ടുണ്ട്. താപനിലയിലെ ഈ വര്‍ദ്ധനവ് കൊതുകുകള്‍ പെരുകുന്ന നിരക്കിലും വര്‍ദ്ധനവ് സൃഷ്ടിച്ചു. വൈറസ് ഇന്‍കുബേഷന്‍ സമയം കുറയുന്നതിലൂടെ ഡെങ്കി ബാധിതരുടെ എണ്ണവും കൂടും. സ്വാഭാവികമായും രോഗവ്യാപന നിരക്കും വര്‍ദ്ധിക്കും.

ഇന്ത്യയിലെ നിലവിലുള്ളരീതി ഡെങ്കിപ്പനിയെ നേരിടുന്നതിനുള്ള വേറിട്ടതും ശ്രദ്ധേയവുമായ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തിന്‍റെ സൂചന തന്നെയാണ് നല്‍കുന്നത് പക്ഷേ ഡെങ്കിപ്പനിയെ കേവലം ഒരുരോഗമായി മാത്രം കാണുന്നത് അതിന്‍റെ ന്യൂനത യാണ്. ആശുപത്രി വാസവും മരുന്ന് നല്‍കലും മാത്രം ആ രോഗത്തെ ഭേദമാക്കാനുള്ള മാര്‍ഗ്ഗമായി കാണരുത്. മഹത്തായ ഒരു മുന്നേറ്റത്തിന് മാസിയുടേയും ജോണ്‍സ്റ്റോണി ന്‍റെയും ഉദ്ബോധനത്തെ നമ്മള്‍ പിന്തുടരണം. അത് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കണമെങ്കില്‍ എല്ലാ ഘടകങ്ങളുടെയും പങ്ക് നിര്‍ണ്ണായകമാണെന്ന് അറിയണം. ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അതിന്‍റെ ഭാഗമായാണ്  ഡെങ്കിപോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതെന്നും അത് എങ്ങനെയെന്നും അധികാരികളും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും അറിഞ്ഞിരിക്കണം. ഇതിന് ഉപോദ്ബലകമായി കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യണം. പ്രകൃതിവാതകങ്ങളുടെ അമിത ഉപയോഗവും കാലാവസ്ഥാവ്യതിയാനവും സൃഷ്ടിക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് വിദ്യാഭ്യാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തുകയും വേണം. അത് വിദ്യാഭ്യാസത്തിന്‍റെ എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കണം

സ്വാഭാവികമായും അന്തരീക്ഷത്തിന്‍റെ വരുംകാല മാറ്റത്തെക്കുറിച്ചുള്ള പ്രവചനം അസാധ്യമാണെങ്കിലും അടിസ്ഥാന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു രൂപരേഖ സാധ്യ മാണ്. ഭൂമി പ്രാഥമികമായി ചൂടുള്ള ഗ്രഹമായി മാറാം. ഇത് തുല്യഅളവില്‍ എവിടെയും പ്രകടമായില്ലെങ്കിലും ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാം. താപനില വര്‍ധിക്കുന്നതിനനുസരിച്ച് ബാഷ്പീകരണവും മഴയും വര്‍ദ്ധിക്കും. ഒപ്പം വരണ്ട പ്രദേശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാല്‍ ഗ്രഹങ്ങളുടെ അസന്തുലിതാവസ്ഥ കാരണം മനുഷ്യന്‍റെ പ്രവര്‍ത്തനത്തിന്‍റെയോ നിഷ്ക്രീയയുടെയോ  അടിസ്ഥാന അവസ്ഥയുടെ ലക്ഷണങ്ങളായി ഡെങ്കിപ്പനിപോലുള്ള രോഗങ്ങള്‍ വ്യാപിക്കും 

ഇന്ത്യക്ക് ഗ്രാമതലങ്ങളില്‍ നിന്നും ആരംഭിച്ച് വിവിധപ്രാദേശിക ഘട്ടങ്ങളിലൂടെ ജില്ലാ തലം വഴി രാജ്യമാകെ പടര്‍ന്നുനില്‍ക്കുന്ന സുദൃഢമായ രോഗനിരീക്ഷണ സംവിധാനം ഉണ്ട്. ഈ സംവിധാനം അതിനെക്കുറിച്ചുള്ള സകല വിവരങ്ങളും വിവരണങ്ങളും അടങ്ങിയതാണ്. ഇത് എല്ലാ തലങ്ങളിലും ഘടകങ്ങളെ അവലോകനവും ചെയ്യുന്നുണ്ട് എങ്കിലും കൊതുക് നശീകരണത്തിന്‍റെ കാര്യത്തിലും ഭൗമാരോഗ്യ  പരിപാലനത്തിന്‍റ്െ കാര്യത്തിലും ഈ രാജ്യത്തിന്‍റെ  ശ്രദ്ധ കൂടുതല്‍ മാതൃകാപരമാകേണ്ടതുണ്ട്. പലതരത്തി ലുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന്‍റെ മൂലകാരണം ഭാവി പ്രത്യാഘാതങ്ങള്‍ കാലാവസ്ഥമാറ്റങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സംവിധാ നങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സാധ്യമായ നിരീക്ഷണ സജ്ജീകരണങ്ങള്‍ ഇവയൊക്കെ അടുത്തഘട്ടത്തില്‍ ആവശ്യമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി കൂടുതല്‍ ശുദ്ധവും സുസ്തിരവുമായ ഊര്‍ജ്ജസ്രോതസ്സുകളായ  കാറ്റ്, സൗരോര്‍ജ്ജം എന്നിവ ഉപയോഗിക്കണം. കുറഞ്ഞ കാര്‍ബണ്‍ വാതകം ഉപയോഗിച്ചുള്ള ഗതാഗത പരിഹാരങ്ങളും ഹരിത വാതക വിതരണ ശൃംഖല കൈകാര്യം ചെയ്യലും നിര്‍ദ്ദേശിക്കുന്ന നിര്‍ബന്ധിത നയങ്ങളും സര്‍ക്കാര്‍ അവതരിപ്പിക്കണം

കാലാവസ്ഥ  വ്യതിയാനത്തിന്‍റെ രൂക്ഷ പ്രത്യാഘാതങ്ങളെക്കുറിച്ച് സാമൂഹികമായ അവ ബോധം സൃഷ്ടിക്കാനും കാലാവസ്ഥാ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആരായാനുമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിഷയത്തിലെ വിദഗ്ധരുടെ ഇടപെടല്‍ ആവശ്യ മാണ്. എണ്ണപ്പന കൃഷിത്തോട്ടം കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ കൃഷിക്കായി ഭൂവ്യാ പനത്തിന്‍റെപേരില്‍ കാടുകള്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. സ്വാഭാവിക ഹരിത നിലത്തിനും പ്രകൃതിസൗഹൃദകൃഷിക്കും പ്രോത്സാഹനം നല്‍കണം കൂടാതെ സമുദ്രങ്ങ ളിലെ സുരക്ഷിത ഇടങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ ജീവവര്‍ഗ്ഗങ്ങള്‍ക്ക്  സുരക്ഷിതമായ ആവാസവ്യവസ്ഥ ഉണ്ടാവുകയും വന്‍കിട മത്സ്യബന്ധന യത്നങ്ങളില്‍ നിന്നും അവ രക്ഷപ്പെടുകയും ചെയ്യും. സമുദ്രത്തിന്‍റെ താപനിലയെ ക്രമീകരിക്കാനും സ്വാഭാവിക സംതുലനം നിലനിര്‍ത്താനും ഇതിലൂടെ കഴിയും

ജപ്പാനില്‍ വിജയകരമായി നടപ്പിലാക്കിയ മിയാവാക്കി എന്ന നഗരവനവത്ക്കരണ രീതിയെ ക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി വാദിയും ആയിരുന്ന അകീര മിയാവാക്കിയുടെ പേരിലറിയപ്പെടുന്ന ഈ സമ്പ്രദായത്തെ കുറിച്ച് തോണ്‍ടണ്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അതാത് പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് ആപ്രദേശത്തെ വനങ്ങളുടെ സ്വാഭാവികമായ ഉയര്‍ച്ച യാണത്. 20വര്‍ഷം കൊണ്ട് അത് ഒരു തികഞ്ഞ ആവാസവ്യവസ്ഥയെ സൃഷ്ടിക്കും. സാധാരണ വനങ്ങളുടെ വളര്‍ച്ചാദൈര്‍ഘ്യമായ 200 വര്‍ഷവുമായി താരതമ്യപ്പെടുത്തു മ്പോള്‍ അതിനെ അതിശയിപ്പിക്കുന്ന വേഗതയില്‍ ഈ വനം സ്വാശ്രയപുനര്‍ജ്ജീവനം സാധ്യമാകുന്നുണ്ട്. കാലാവസ്ഥവ്യതിയാനത്തെ ലഘൂകരിക്കാന്‍ മിയാവാക്കിവനങ്ങള്‍ക്കു സാധിക്കും. ജൈവവൈവിധ്യത്തെ സഹായിക്കുന്ന ഇത്തരം വനങ്ങള്‍ വനസുസ്ഥിതിയെ പരിപാലിക്കാനായി സാധാരണ വനങ്ങളേക്കാള്‍ ഇരുപത് മടങ്ങ് സഹായിക്കുന്നു. 

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം, വ്യക്തിപരമായ പല പ്രവര്‍ത്തനങ്ങള്‍ ഒത്തു ചേരുമ്പോള്‍ അതൊരു സാമൂഹിക മാറ്റമായി മാറുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ സുശക്ത മായ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കണം. അവയെ ജീവിതചര്യയുടെ ഭാഗമാക്കണം. ജീവിതശൈലിയിലെ ഈ മാറ്റങ്ങള്‍ മാംസാഹാരഉപയോഗം കുറക്കുന്നതിലുമുണ്ട്. പ്രകൃതിവാതകങ്ങളുടെ ഉപയോഗവും ഇതിലൂടെ കുറയുന്നു. വൈദ്യുതിഉപയോഗം കുറക്കാനായി അത്തരത്തിലുള്ള ഉപയോഗവും ഇസ്തിരിയിടല്‍ ഒഴിവാക്കുകയും ചെയ്യാം. സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി യാത്രയ്ക്കായി പൊതുഗതാഗതം ഉപയോഗിക്കാം. അല്ലെങ്കില്‍ കാല്‍നടയാത്ര തന്നെ ആകാം. ഇന്ധനങ്ങളുടെ അമിത ഉപയോഗം ഇങ്ങനെ ഇല്ലാതാകും വിഷാംശങ്ങള്‍ കുറഞ്ഞ ആഹാരത്തിനായി അവയ്ക്കായി പച്ചക്കറി ത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കാം പ്രാദേശികമായ ഇത്തരം സംരംഭങ്ങള്‍ ദൂരെ എവിടെ നിന്നെങ്കിലും അത് എത്തിക്കാനുള്ള ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കും. 

അന്തരീക്ഷ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണ്. അതിവേഗം അതിവേഗം മാറിക്കൊണ്ടി രിക്കുന്ന ഈ ലോകത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പങ്കിനെക്കുറിച്ച് ജ്ഞാനവും, ജാഗ്രതയും പൊതുജനാരോഗ്യ മേഖലയ്ക്കും പൊതുസമൂഹത്തിനും ഉണ്ടാകണം. ചുരുക്കത്തില്‍ ദുര്‍ബലമായ ആരോഗ്യ സജ്ജീകര ണങ്ങളും  രോഗാണുക്കളായ വൈറസുകളുടെ ആധിക്യവും ചേര്‍ന്ന അവസ്ഥ രോഗവ്യാപനത്തിന് കാരണമായ പ്രധാനഘടകമാണ്. ഇവയിലേതെങ്കിലും ഒന്നിന്‍റെ പ്രവര്‍ത്തനം പോലും പ്രശ്നമുള്ളതാണ്. സമൂഹത്തില്‍ ഒരുവ്യക്തി നടത്തുന്ന പ്രവര്‍ത്തനം പോലും  ആപ്തവാക്യത്തില്‍ സൂചിപ്പിക്കുന്നതുപോലെ സമുദ്രത്തിലെ ഒരു തുള്ളി ജലം നിസ്സാരമായി തോന്നാമെങ്കിലും ആ തുള്ളികൂടിച്ചേര്‍ന്നതാണ് സമുദ്രം എന്ന വസ്തുതപോലെ, പ്രാധാന്യമുള്ളതാണ്. അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ  ദൂഷ്യഫലങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞ് അതിന്‍റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി വ്യക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പോലും ഭൂസ്ഥിതിയെ സംരക്ഷിക്കുകയും മാരകമായ  പകര്‍ച്ചവ്യാധികളുടെ വ്യാപനത്തെ തടയുകയും ചെയ്യും.

(ദുബൈയിൽ ജനറൽ ഡെന്റിസ്റ്റ് ആയി പ്രാക്ടീസ് ചെയ്യുന്ന ലേഖിക, ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിൽ എം.എസ്.സി ഗ്ലോബൽ പബ്ലിക് ഹെൽത്ത് വിദ്യാർത്ഥിനി കൂടിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

മുറിവേൽക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നുകളുമായി ഡിആര്‍ഡിഒ; വികസിപ്പിച്ചത് പരിക്കറ്റ മുറിവില്‍ കൂടി അധികം രക്തം നഷ്ടപ്പെടുന്നത് തടയുന്ന പ്രത്യേകതരം മരുന്നുകളും സംവിധാനങ്ങളും