FINANCE

ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം വിശദമായി

Newage News

28 Mar 2020

വായ്പാ തിരിച്ചടവിനുള്ള സാവകാശം എന്നാണ് മൊറട്ടോറിയം കൊണ്ട് അർത്ഥമാക്കുന്നത്. പ്രഖ്യാപിക്കുന്ന കാലയളവിൽ വായ്പകളുടെ ഇഎംഐ തിരിച്ചടയ്‌ക്കേണ്ട ഇത് ‘ഇഎംഐ ഹോളിഡേ’ എന്നും അറിയപ്പെടുന്നു.

ഇന്ന് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസമാണ്. അതുകൊണ്ട് മൂന്ന് മാസം ഇഎംഐ തിരിച്ചടയ്‌ക്കേണ്ട.

പ്രത്യേകം ശ്രദ്ധിക്കുക :
ഇന്ന് ആർബിഐ നൽകിയിരിക്കുന്നത് ബാങ്കുകൾക്കുള്ള നിർദേശമാണ്. ഓരോ ബാങ്കുകളും ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനമാണ് നിർണായകം. നിങ്ങൾ വായ്പ എടുത്ത ബാങ്ക് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് മൂന്ന് മാസത്തേക്ക് ഇഎംഐ തിരിച്ചെടുക്കില്ലെന്ന് അറിയിപ്പ് തരും വരെ നിലവിലെ അവസ്ഥ തുടരും.

ഇഎംഐ അടയ്ക്കുന്നതിൽ ഇളവ് നൽകുമോയെന്ന് എങ്ങനെ അറിയാം ?

ഇന്ന് ആർബിഐ നൽകിയിരിക്കുന്നത് പൊതുവായ നിർദേശമാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങൾ വരാനിരിക്കുന്നതേയുള്ളു. ഈ മാർഗനിർദേശങ്ങൾ വരുമ്പോൾ മാത്രമേ കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകൂ.

ബാങ്ക് തലത്തിലെ നടപടി എങ്ങനെയായിരിക്കും ?

എല്ലാ ബാങ്കുകളും മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചർച്ചകൾ ബോർഡ് തലത്തിൽ നടത്തും. ബോർഡ് തീരുമാനങ്ങൾക്ക് അംഗീകാരമാകുന്നതോടെ ഇത് ഉപഭോക്താക്കളെ അറിയിക്കും.

മൂന്ന് മാസത്തെ ഇഎംഐ മൊറട്ടോറിയം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ ?

ഇല്ല. എന്നാൽ കൂടുതൽ വ്യക്തതയ്ക്ക് ഓരോ ബാങ്കുകളുടെയും തീരുമാനം വരണം. ആർബിഐ നിർദേശമനുസരിച്ച് മൊറട്ടോറിയം കാലയളവിലെ തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.

ഏതൊക്കെ ബാങ്കുകളുടെ വായ്പകൾക്ക് മൊറട്ടോറിയം ബാധകമാകും ?

എല്ലാ വാണിജ്യ ബാങ്ക് വായ്പകൾക്കും ബാധകമാണ്. ഇതിൽ റീജ്യണൽ റൂറൽ ബാങ്കുകൾ-ആർആർബി, സ്‌മോൾ ഫിനാൻസ് ബാങ്കുകൾ-എസ്എഫ്ബി, പ്രാദേശിക ബാങ്കുകൾ എന്നിവയും ഉൾപ്പെടും.

ഇതിന് പുറമെ കോ-ഓപ്പറേറ്റീവ് (സഹകരണ) ബാങ്കുകൾ, അഖിലേന്ത്യ ധനകാര്യ സ്ഥാപനങ്ങൾ (എഐഎഫ്‌ഐ), മൈക്രോ ഫിനാൻസ് കമ്പനികളും, ബിസിനസ് ഫിനാൻസ് കമ്പനികളുമുൾപ്പെടുന്ന എൻബിഎഫ്‌സി കളുടെ വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്.

എംഐ ഒഴിവാക്കലോ നീട്ടി വയ്ക്കലോ ?

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇഎംഐ നീട്ടിവയക്കൽ മാത്രമാണ്. അല്ലാതെ ഇഎംഐ ഇല്ലാതെയാകുന്നില്ല. മൂന്ന് മാസം അധികസമയം ലഭിക്കുമെന്ന് മാത്രം. വായ്പാകാലാവധി മൂന്ന് മാസം കൂടി കൂടുന്നു.

മൊറട്ടോറിയം മുതലിനും പലിശയ്ക്കും ബാധകമോ?

നിങ്ങളുടെ ബാങ്ക് തീരുമാനമനുസരിച്ചാകും അന്തിമ തീരുമാനം. മുതലിനും പലിശയ്ക്കും മൊറട്ടോറിയം എന്നതാണ് ആർബിഐ നിർദേശം. 2020 മാർച്ച് 1 വരെയുള്ള എല്ലാ വായ്പകൾക്കും ഇത് ബാധകമാണ്.

മൊറട്ടോറിയം ബാധകമാകുന്നത് ഏതൊക്കെ വായ്പകൾക്ക് ?

ആർബിഐ നയപ്രഖ്യാപനം ടേം ലോണുകൾക്ക് (ദീർഘകാല വായ്പകൾ) മൊറട്ടോറിയം ബാധകം എന്നാണ്. ഇതിൽ ഭവന, വ്യക്തിഗത, വിദ്യാഭ്യാസ, വാഹന വായ്പകൾക്ക് പുറമേ ദീർഘകാലാടിസ്ഥാനത്തിലുള്ള മറ്റ് വായ്പകളും ഉൾപ്പെടും. ദീർഘകാലാടിസ്ഥാനത്തിലുള്ള ഉപഭോക്തൃ വായ്പകളുടെ (മൊബൈൽ ഫോൺ, ഫ്രിഡ്ജ്, ടിവി മുതലായവ വാങ്ങാനുള്ള വായ്പകൾ) ഇഎംഐയിലും ഇളവുണ്ട്. ബാങ്കുകളുടെ അറിയിപ്പ് നോക്കുക.

മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമോ ?

ക്രെഡിറ്റ് കാർഡുകളെ ടേം ലോണുകളുടെ കൂട്ടത്തിലല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് റിവോൾവിംഗ് ക്രെഡിറ്റ് അഥവാ ചാക്രിക വായ്പകൾ ആണ്. അതുകൊണ്ട് ക്രെഡിറ്റ് കാർഡുകൾക്ക് മൊറട്ടോറിയം ബാധകമല്ല.

നിർമാണ ശാലകൾക്കായിട്ട് മാത്രമുള്ള പ്രൊജക്ട് ലോണുകൾക്ക് മൊറട്ടോറിയം ലഭിക്കുമോ ?

തിരിച്ചടവിന് ബുദ്ധിമുട്ടുള്ളതും ടേം ലോൺ (ഒരു പ്രത്യേക തിരിച്ചടവ് കാലാവധിയുള്ളത് )

എന്ന വ്യവസ്ഥകളിൽ വരുന്നതുമായ ഏത് വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്.

ബിസിനസുകാർക്കും, വ്യവസായികൾക്കും ആർബിഐ പ്രഖ്യാപനത്തിലെന്തുണ്ട് ?

പ്രവർത്തന മൂലധനത്തിനായെടുത്ത വായ്പകൾക്ക് മൂന്ന് മാസം പലിശയിളവ്. 2020 മാർച്ച് 1 വരെ പ്രവർത്തന മൂലധനാവശ്യത്തിനെടുത്ത വായ്പകളുടെ പലിശകൾക്ക് ബാധകം.

വായ്പാ വ്യവസ്ഥകളിൽ മൊറട്ടോറിയം കൊണ്ട് മാറ്റമുണ്ടാകുമോ ?

ഇല്ല. മൊറട്ടോറിയം നൽകുന്നത് മൂന്ന് മാസത്തെ സാവകാശം മാത്രമാണ്. മറ്റ് വായ്പാ വ്യവസ്ഥകൾ മാറില്ല.

മൂന്ന് മാസത്തിന് ശേഷം തിരിച്ചടയ്ക്കുമ്പോൾ സിംപിൾ ഇന്ററസ്റ്റ് ആണോ ? അധിക പലിശ നൽകേണ്ടി വരുമോ ?

ആർബിഐ നിർദേശം അനുസരിച്ച് അധിക പലിശ ഉണ്ടാവില്ല. കൃത്യമായ വിവരത്തിന് ബാങ്കുകളുടെ തീരുമാനത്തിന് കാത്തിരിക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story