FINANCE

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ തയാറെടുക്കാം

Newage News

18 Jan 2021

2021ൽ വ്യക്തമായ സാമ്പത്തികലക്ഷ്യങ്ങൾ മുൻനിർത്തി അച്ചടക്കത്തോടെ ദീർഘകാലത്തേക്കു നിക്ഷേപം നടത്താൻ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ, വ്യത്യസ്തങ്ങളായ സാമ്പത്തികാവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന മ്യൂച്ചൽ ഫണ്ടുകളിന്നുണ്ട്. എന്നാൽ അവയിൽ നിക്ഷേപം നടത്താനായി ചില തയാറെടുപ്പുകൾ വേണം.

റിസ്ക് എടുക്കുവാനുള്ള ശേഷി എത്രയെന്ന് ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കണം.

നിക്ഷേപലക്ഷ്യം മനസ്സിൽ ഉറപ്പിക്കണം. എത്ര കാലത്തേക്കു നിക്ഷേപം നിലനിർത്താൻ സാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം.

വിപണിയിൽ താൽക്കാലികമായി ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ പരിഭ്രമിച്ച് നിക്ഷേപം പെട്ടെന്നു പിൻവലിക്കാതിരിക്കുക. കൂടുതൽ കാലം നിക്ഷേപിക്കുന്ന പണം കൂടുതൽ റിട്ടേൺ നൽകുമെന്ന തത്വത്തിൽ വിശ്വസിച്ച് അച്ചടക്കമുള്ള നിക്ഷേപകനാകാൻ സ്വയം പരിശീലിക്കുക.

അഞ്ചോ ആറോ സ്കീമുകൾ ഉൾപ്പെടുത്തി നിങ്ങൾക്ക് അനുയോജ്യമായ ഒരു മോഡൽ പോർട്ട്ഫോളിയോ വികസിപ്പിച്ചെടുക്കുക എന്നത് സ്വീകരിക്കാവുന്ന ഒരു രീതിയാണ്.ഒരു നിശ്ചിത കാലാവധി നിശ്ചയിച്ച് പോർട്ട്ഫോളിയോ റിവ്യൂ ചെയ്യേണ്ടതും അത്യാവശ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story