FINANCE

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

Abilaash

26 Jul 2021

ഹരി നിക്ഷേപങ്ങളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കണമെങ്കില്‍ ഏതെങ്കിലും ഓഹരികളില്‍ നിക്ഷേപിച്ചിട്ട് കാര്യമില്ല. ഏറ്റവും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ മാത്രമാണ് ഉയര്‍ന്ന ആദായം നേടുവാന്‍ നിക്ഷേപകന് സാധിക്കുക.

എന്നാല്‍ എങ്ങനെയാണ് നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിന് അനുയോജ്യമായ മികച്ച ഓഹരികള്‍ കണ്ടെത്തുവാന്‍ സാധിക്കുക? അതിനായി ഓഹരികള്‍ തെരഞ്ഞെടുക്കും മുമ്പ് തന്നെ ചില കാര്യങ്ങള്‍ പരിശോധിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിയ്‌ക്കേണ്ടത് അവയുടെ വില തന്നെയാണ്. അമിതമായി ഉയര്‍ന്നു നില്‍ക്കുന്ന വിലയുള്ള ഓഹരികള്‍ വാങ്ങിക്കാതെ ഒഴിവാക്കുന്നതാണ് നല്ലത്. എത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതായാലും അര്‍ഹിക്കുന്നതിലും ഏറെ ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമല്ല.

ഒപ്പം വിപണിയില്‍ എത്ര ഓഹരികള്‍ ലഭ്യമാണ് എന്നതും ഓഹരികള്‍ വാങ്ങിക്കുന്നതിന് മുമ്പായി വിലയിരുത്തണം. അര്‍ഹമായ മൂല്യത്തിനും താഴെയുള്ള വിലയില്‍ ലഭിക്കുന്ന ഓഹരികള്‍ വാങ്ങിക്കാം. ഓഹരിയുടെ പ്രൈസ് ഏണിംഗ് റേഷ്യോ ഉപയോഗിച്ച് ഓഹരി വില കണക്കാക്കാവുന്നതാണ്.

നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന ബിസിനസുകള്‍ നടത്തുന്ന കമ്പനികളുടെ ഓഹരികളായിരിക്കണം തെരഞ്ഞെടുക്കേണ്ട്. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ബിസിനസുകളുടെ ഓഹരികള്‍ വാങ്ങാതിരിക്കാം. കൂടാതെ അതാത് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന കമ്പനികളുമായിരിക്കണം. ബിസിനസില്‍ വൈവിധ്യവത്ക്കരണം നടപ്പാക്കിയ കമ്പനിയാണെങ്കില്‍ ഏറെ അഭികാമ്യമാണ്.

മുന്നോട്ടുള്ള കാലത്ത് കമ്പനിയുടെ ലാഭ സാധ്യതയും വിലയിരുത്തണം. കമ്പനിയുടെ മൊത്ത ആസ്തി എത്രയെന്നും ബാധ്യതകള്‍ എത്രയെന്നും മനസ്സിലാക്കണം. കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ നടത്തിയിട്ടുള്ള നിക്ഷേപം എത്രയാണെന്നും അതില്‍ എത്ര ശതമാനം ഈടായി നല്‍കി വായ്പ എടുത്തിട്ടുണ്ട് എന്നും പരിശോധിക്കാം.

മികച്ച മാനേജ്‌മെന്റിന്റെ കീഴിലുള്ള കമ്പനിയാണെങ്കില്‍ ഓഹരി ഉടമകള്‍ക്ക് നേട്ടം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീഴ്ച വരുത്താതെ ചെയ്യും. ബോണസും ഡിവിഡന്‍ഡും നല്‍കുന്നതില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള കമ്പനിയാണെങ്കില്‍ നിങ്ങളുടെ നേട്ടം പെട്ടെന്നു വര്‍ധിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story