TECHNOLOGY

കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ഇനി മറക്കില്ല! ഗൂഗിള്‍ മാപ്പില്‍ പാര്‍ക്കിങ് സ്‌പോട്ട് അടയാളപ്പെടുത്താം, ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലും പുതിയ സൗകര്യം

18 May 2019

ന്യൂഏജ് ന്യൂസ്, തിരക്കേറിയ സ്ഥലങ്ങളില് വാഹനം പാര്ക്ക് ചെയ്ത് തിരികെ വരുമ്പോള് എവിടെയാണ് പാര്ക്ക് ചെയ്തത് എന്ന് ശങ്കിച്ച് നിന്നിട്ടുണ്ടോ? പലര്ക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. വാഹനം പാര്ക്ക് ചെയ്ത സ്ഥലം മറന്നുപോവുക സംഭവിക്കാവുന്ന കാര്യമാണ്.

അത്തരം സാഹചര്യങ്ങളില് സഹായമാവുന്ന ഒരു ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള് മാപ്പ്. വാഹനം പാര്ക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിള് മാപ്പില് അടയാളപ്പെടുത്തിവെക്കാം. ഗൂഗിള് മാപ്പിന്റെ ആന്ഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ഈ സൗകര്യം ലഭ്യമാണ്.

ആന്ഡ്രോയിഡിലാണ് ഈ ഫീച്ചര് ഫലപ്രദമായി പ്രവര്ത്തിക്കുന്നത്. കാരണം ഇതില് കൂടുതല് വിവരങ്ങള് എടുത്തുവെക്കാം.


ആദ്യം വാഹനം പാര്ക്ക് ചെയ്യുക. ശേഷം മാപ്പില് കാണുന്ന നീല പുള്ളിയില് തൊടുക. തുടര്ന്നുവരുന്ന ഓപ്ഷനുകളില് സേവ് യുവര് പാര്ക്കിങ് എന്നത് അടയാളപ്പെടുത്തുക. ഈ സ്ഥലം മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും.

ഇതില് കൂടുതല് വിവരങ്ങള് നിങ്ങള് ചേര്ക്കാനും സാധിക്കും. അതായത്. ഗൂഗിള് മാപ്പിന് താഴെ കാണുന്ന പാര്ക്കിങ് ലൊക്കേഷന് ബാറില് ടാപ്പ് ചെയ്യുക. അതില് എന്റര് നോട്ട്സ് തിരഞ്ഞെടുക്കുക. അവിടെ പാര്ക്ക് ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടും വാഹനവുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങള് എഴുതാം. പാര്ക്കിങ് ടൈം സെറ്റ് ചെയ്യാം. ചിലയിടങ്ങളില് പാര്ക്ക് ചെയ്യുന്നതിന് നിശ്ചിത സമയം ഉണ്ടാവുമല്ലോ? അത് കൃത്യമായി അറിയാം. ഈ വിവരങ്ങള് നോട്ടിഫിക്കേഷനില് കാണാം. ചിത്രങ്ങള് ചേര്ക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ പാര്ക്ക് ചെയ്ത സ്ഥലത്തേക്ക് ഗൂഗിള് മാപ്പ് വഴികാട്ടുകയും ചെയ്യും.

ഐഫോണിലും ഗൂഗിള് മാപ്പില് പാര്ക്ക് ചെയ്ത സ്ഥലം അടയാളപ്പെടുത്തുന്നത് ഇതുപോലെയാണ്. ഇത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാം. എന്നാല് പാര്ക്കിങ് ടൈം അറിയുന്നതിനും മറ്റുമുള്ള സൗകര്യം ഐഫോണില് ലഭിക്കില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ