GLOBAL

‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’; ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമാക്കി ആവേശക്കൊടുമുടി കയറി 'ഹൗഡി മോദി'

22 Sep 2019

ന്യൂഏജ് ന്യൂസ്, ലോകത്തിലെ രണ്ട് വൻ ജനാധിപത്യരാജ്യങ്ങളെ ഒരേഹൃദയതാളത്തിൽ കൊരുത്ത് ഹൗഡി മോദി സംഗമം. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കി യു.എസിലെ ഹൂസ്റ്റണിൽ ഞായറാഴ്ച നടന്ന സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട അമേരിക്കൻ പ്രസിഡന്റ് ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണവും ട്രംപ് സ്വീകരിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ അമ്പതിനായിരത്തൊളം പേരാണ് പങ്കെടുത്തത്. അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്.

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം ഒരു വിദേശ രാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ടെക്‌സസിലെ ഇന്ത്യൻ ഫോറം മോദിക്കായി കാത്ത് വച്ചിരുന്നത് . ‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരിട്ടെത്തി. മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ ആവേശം വിതറി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്.

സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകട്ടെ എന്ന് മോദി ആശംസിച്ചു. ‘അടുത്ത തവണയും ട്രംപ്’ എന്ന വാചകം മോദി ആവർത്തിച്ചത് സദസ്സ് എറ്റ് ചൊല്ലി. ഇന്ത്യയിലേക്കു കുടുംബസമേതം വരാൻ ട്രമ്പിനെ നരേന്ദ്രമോദി ക്ഷണിക്കുന്നു.

അതിഥിയായി ഏതാനും മിനിറ്റുകൾ മാത്രം ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം ആണ് വേദിയിൽ ചിലവിട്ടത്. നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് ഡോണൾ്ഡ് ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്ത്തി ക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. ഇന്ത്യ സന്ദർശിയ്ക്കാനുള്ള ക്ഷണം ട്രമ്പ് സ്വീകരിച്ചു.

'വീണ്ടും മോദി' എന്ന ആരവങ്ങൾക്കിടെ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്. 9.20-ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്ര, വർത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂർ നീണ്ട പ്രസംഗം. 10.45-ന് സദസ്യർ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന 'വോവെൻ' എന്ന കലാ-സാംസ്കാരിക പരിപാടിയുമായി നാനൂറോളം കലാകാരൻമാർ തുടർന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോൺസെയുടെ സംഗീതപരിപാടി, ഇന്ത്യ-യു.എസ്. പരമ്പരാഗത നാടോടി ഗാന-നൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂർ നീണ്ട സംഗമത്തിന് തിരശ്ശീലവീണു.

വർണാഭമായ സാംസ്‌കാരിക പരിപാടികൾ ഹൌഡി മോദി ചടങ്ങിന് മാറ്റ് കൂട്ടി. അരലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ‘ഹൗഡി മോദി’ സംഗമത്തിനായ് ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലെയ്ക്ക് ഒഴുകി എത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story