TECHNOLOGY

എച്ച്.പി പുതിയ പവലിയന്‍ പിസികള്‍ പുറത്തിറക്കി

Newage News

24 Feb 2021

കൊച്ചി: എച്ച്.പി പുതിയ പവലിയന്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ശ്രേണി അവതരിപ്പിച്ചു. കടലോരങ്ങളിലോ കടലിലോ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കുകള്‍ (ഓഷ്യന്‍ ബൗണ്ട് പ്ലാസ്റ്റിക്ക്) പുനരുപയോഗം ചെയ്താണ് പവലിയന്‍ പിസികള്‍ നിര്‍മിച്ചിരിക്കുന്നത്. എച്ച്.പി പവലിയന്‍ 13,14,15 എന്നിവയാണ് ഇത്തരത്തില്‍ വിപണിയിലേക്ക് എത്തുന്നത്. ഉപയോഗിച്ച ഓഷ്യന്‍ ബൗണ്ട് പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്തുപയോഗിക്കുന്ന കമ്പനിയുടെ ആദ്യത്തെ നോട്ട്ബുക്ക് ശ്രേണിയാണിത്. ഇന്റല്‍ ഐറിസ് എക്സ് ഗ്രാഫിക്സുള്ള 11-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസറുകളിലാണ് പവലിയന്‍ ശ്രേണി വരുന്നത്. എച്ച്പി പവലിയന്‍ 13 ലാപ്‌ടോപ്പ് 71999 രൂപ മുതല്‍ ലഭ്യമാണ്. പവലിയന്‍ 14ന് 62999 രൂപയും പവലിയന്‍ 15ന് 69999 രൂപയുമാണ് പ്രാരംഭവിലകള്‍. ആകര്‍ഷകമായ ഹവര്‍ഗ്ലാസ് എഡ്ജുകളോടെ നിര്‍മിച്ചിരിക്കുന്ന പലവിയന്‍ നോട്ട്ബുക്കുകള്‍ മൂന്ന് വശങ്ങളില്‍ നിന്നും എളുപ്പത്തില്‍ തുറക്കാന്‍ കഴിയും. ലാപ്ടോപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന പോസ്റ്റ്-കണ്‍സ്യൂമര്‍ റീസൈക്കിള്‍, ഓഷ്യന്‍ ബൗണ്ട് പ്ലാസ്റ്റിക് ഉപയോഗം ഏകദേശം 92,000 പ്ലാസ്റ്റിക് കുപ്പികള്‍ സമുദ്രങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ നോട്ട്ബുക്കുകളിലെ പാക്കേജിംഗില്‍ ഉപയോഗിക്കുന്ന ബാഹ്യ ബോക്സുകളും ഫൈബര്‍ കുഷ്യനുകളും 100% സുസ്ഥിരമായതും പുനരുപയോഗം ചെയ്യാവുന്നതുമാണ്. പവലിയന്‍ 13ല്‍ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും പവലിയന്‍ 14, പവലിയന്‍ 15 എന്നിവയില്‍  എച്ച്ഡി അല്ലെങ്കില്‍ ഫുള്‍ എച്ച്ഡി പാനലുമാണ് ഉള്ളത്. മൈക്രോസോഫ്റ്റ് ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍) സ്ട്രീമിംഗ് പ്രപ്തമാണ്. 16 ജിബി റാം / 512 എസ്എസ്ഡി, എഫ്പിആര്‍ എന്നിവയാണ് പനവലിയന്‍ ശ്രേണിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പവലിയന്‍ 14, പവലിയന്‍ 15 എന്നിവയില്‍ എന്‍വിഡിയ ജിഫോഴ്‌സ് എംഎക്സ് 450 ഗ്രാഫിക്സാണ് വാഗ്ദാനം ചെയ്യുന്നത്. 8.5 മണിക്കൂര്‍ വരെ ചാര്‍ജ് നില്‍കുന്നതാണ് പവലിയന്‍ 13ന്റെ ബാറ്ററി ലൈഫ്. പവലിയന്‍ 14-ലും 15ലും 8.75 മണിക്കൂര്‍ വരെയും ചാര്‍ജ് നില്‍കും. നാച്ചുറല്‍ സില്‍വര്‍, സെറാമിക് വൈറ്റ് കളര്‍ കോമ്പിനേഷനുകള്‍ എന്നീ നിറങ്ങളിലാണ് ലാപ്ടോപ്പുകള്‍ എത്തുന്നത്. പവലിയന്‍ 14ല്‍ പിങ്ക് കളര്‍ കോമ്പിനേഷനും  പവലിയന്‍ 15ല്‍ നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളുമുണ്ട്. 'മാര്‍ക്കറ്റ് ലീഡര്‍മാര്‍ എന്ന നിലയില്‍, ലോകത്തിന് സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രീമിയം കളര്‍ ഡിസൈനില്‍ എത്തുന്ന പുതിയ പവലിയന്‍ ലോപ്ടോപ്പുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയാണ്.' എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് പേഴ്‌സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ വിക്രം ബേഡി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ