CORPORATE

അമേരിക്കൻ സമ്മർദ്ദങ്ങൾക്കിടയിലും നേട്ടം കൊയ്ത് വാവെയ് ടെക്നോളജീസ്; മൂന്നാം പാദ വരുമാനം 27 ശതമാനം ഉയർന്നു, വിൽപനയിൽ 61455.70 കോടിയുടെ റെക്കോർഡ് നേട്ടം

17 Oct 2019

ന്യൂഏജ് ന്യൂസ്, ചൈനീസ് സ്മാർട് ഫോൺ നിര്‍മാണ കമ്പനിയായ വാവെയ് ടെക്നോളജീസ് കോ ലിമിറ്റഡിന്റെ മൂന്നാം പാദ വരുമാനം 27 ശതമാനം ഉയർന്നു. സ്മാർട് ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വർധനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അമേരിക്കയുടെ വ്യാപാര കരിമ്പട്ടികയിൽ കുടുങ്ങിയ കമ്പനി രാജ്യാന്തര വിപണിയിൽ വൻ വെല്ലുവിളി നേരിട്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ വിതരണ കമ്പനിയാകാൻ വാവെയ്ക്ക് സാധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്ക് ഉപകരണ നിർമാതാവും സ്മാർട് ഫോണുകളുടെ നിർമാതാവുമായ വാവെയെ അമേരിക്കൻ കമ്പനികളുമായി വ്യാപാരം നടത്തുന്നതിൽ നിന്ന് മെയ് മാസത്തിലാണ് ട്രംപ് നിരോധിച്ചത്. വിലക്കുകൾ ഭാഗികമായിരുന്നുവെങ്കിലും അമേരിക്കൻ വിപണിയിൽ വാവെയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടിവന്നു.

അതേസമയം, നിലവിൽ‍ കമ്പനിക്ക് നവംബർ വരെയാണ് ട്രംപ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതായത് അടുത്ത മാസം ചില ടെക്നോളജികൾക്ക് വാവെയ് ഫോണുകളിലേക്കുള്ള പ്രവേശനം നഷ്‌ടപ്പെടും. നിരോധനത്തിന് മുൻപ് അവതരിപ്പിച്ച സ്മാർട് ഫോണുകളാണ് വാവെയ് ഇതുവരെ വിറ്റത്.

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലൈസൻസുള്ള പതിപ്പിലേക്ക് ആക്‌സസ് ഇല്ലാത്ത പുതിയ മേറ്റ് 30 സ്മാർട് ഫോണും വാവെയ് കഴിഞ്ഞ മാസം വിൽപന തുടങ്ങിയിരുന്നു. സ്മാർട് ഫോൺ വരുമാനം ഈ വർഷം ഏകദേശം 10 ബില്യൺ ഡോളർ കുറയുമെന്നാണ് ഓഗസ്റ്റിൽ വാവെയ് മേധാവി പറഞ്ഞിരുന്നത്.

മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ മൂന്ന് പാദങ്ങളിലെ വാവെയ് വരുമാനം 24.4 ശതമാനം വർധിച്ച് 610.8 ബില്യൺ യുവാനിലെത്തി (ഏകദേശം 61455.70 കോടി രൂപ). സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ വരുമാനം 165.29 ബില്യൺ യുവാൻ (23.28 ബില്യൺ ഡോളർ) ആയി ഉയർന്നിട്ടുണ്ട്.

മൂന്നാം പാദത്തിൽ വാവെയുടെ വിദേശ കയറ്റുമതി വേഗത്തിൽ കുതിച്ചുയർന്നു‌. കമ്പനി നേരിടുന്ന കടുത്ത സമ്മർദ്ദം കണക്കിലെടുത്ത് മൂന്നാംപാദ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. ഈ വർഷം ഇതുവരെ 18.5 കോടി സ്മാർട് ഫോണുകൾ കയറ്റി അയച്ചതായി കമ്പനി അറിയിച്ചു. കമ്പനിയുടെ മുൻ പ്രസ്താവനകളും മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സിൽ നിന്നുള്ള എസ്റ്റിമേറ്റുകളും അടിസ്ഥാനമാക്കി മൂന്നാം പാദ സ്മാർട് ഫോൺ കയറ്റുമതിയിൽ 29 ശതമാനം വർധനവ് സൂചിപ്പിക്കുന്നു.

എന്നാലും, മൂന്നാം പാദത്തിലെ വളർച്ച ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്ത 39% വർധനവിൽ നിന്ന് കുറഞ്ഞു. രണ്ടാം പാദത്തിലെ കണക്കുകൾ വാവെയ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ വർഷം ആദ്യ പകുതിയിൽ വരുമാനം 23.2 ശതമാനം ഉയർന്നിരുന്നു. ചില രാജ്യങ്ങളുടെ നടപടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നിട്ടും ഉപയോക്താക്കൾക്ക് വാവെയ് സാങ്കേതികവിദ്യ, സേവനങ്ങൾ എന്നിവയിലുള്ള വിശ്വാസ്യതയാണ് തുടർച്ചയായ പ്രകടനം കാണിക്കുന്നതെന്ന് കമ്പനി വക്താവ് ജോ കെല്ലി പറഞ്ഞു. ചാരപ്പണി നടത്താൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കാമെന്നതിനാൽ വാവെയ് സുരക്ഷാ ഭീഷണിയാണെന്ന് യുഎസ് സർക്കാർ ആരോപിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ഉൽപന്നങ്ങൾ സുരക്ഷിതമാണെന്ന് വാവെയ് ആവർത്തിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story