AUTO

ഇന്ത്യന്‍ വിപണിയില്‍ കുതിച്ച് ഹസ്‍ഖ്‍വാര്‍ണ; ഒരു മാസത്തിനുള്ളിൽ വിറ്റത് 410 യൂണിറ്റ് ബൈക്കുകൾ

Newage News

29 Apr 2020

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ക്‌വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി.   ഇക്കഴിഞ്ഞ മാസം ഇന്ത്യൻ നിരത്തിലേക്ക് എത്തിയ ഹസ്‌ക്വർണ്ണ മോട്ടോർസൈക്കിൾസിനു ഇന്ത്യയിൽ മികച്ച വിൽപ്പന. 250cc ഉള്ള രണ്ട് ബൈക്കുകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ കമ്പനിയുടെ ഇന്ത്യൻ അരങ്ങേറ്റം. 

വിറ്റ്പിലൻ 250, സ്വാറ്റ്പിലൻ 250 എന്നീ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തിലേക്ക് കഴിഞ്ഞ മാർച്ചിൽ കമ്പനി  അവതരിപ്പിച്ചത്. വിപണിയിലെത്തി ഒരു മാസമാകുമ്പോൾ 410 യൂണിറ്റ് ബൈക്കുകളാണ് ഈ കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്. കെടിഎം ഡ്യൂക്ക് 250യെ  അടിസ്ഥാനപ്പെടുത്തിയുള്ള  മോഡലാണ് ഈ രണ്ട് വാഹനങ്ങളും. 250 ഡ്യൂക്ക്ന്റെ അതേ ട്രെല്ലിസ് ഫ്രയിമും എൻജിനുമാണ്  ഈ രണ്ട് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ 248 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 29.2 ബി എച്ച് പി കരുത്തും 24 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും.

ഡ്യൂക്ക് 250 അടിസ്ഥാനപ്പെടുത്തിയുള്ള മോഡലാണ് എങ്കിലും ഡ്യൂക്കിനേക്കാൾ വളരെ വ്യത്യസ്തത ഏറിയ രൂപശൈലിയിലാണ് ഈ വാഹനങ്ങൾ എത്തുന്നത്. സ്വാറ്റ്പിലൻ 250 ഒരു റിട്രോ സ്‌ക്രാംബ്ലർ സ്റ്റൈലും, വിറ്റ്പിലൻ 250ക്ക്‌ കഫേ റൈസർ രൂപശൈലിയുമാണ് നൽകിയിരിക്കുന്നത്. ഡ്യുക്കിനേക്കാൾ ഇരുപതിനായിരം രൂപ വിലക്കുറവിൽ ആണ് ഈ രണ്ടു വാഹനങ്ങളും എത്തുന്നത്. 1.80 ലക്ഷം രൂപയാണ് ഈ രണ്ട് വാഹനങ്ങളുടെയും എക്സ് ഷോറൂം വില.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story