CORPORATE

ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു; നടപടി കമ്പനിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി

08 Jun 2019

ന്യൂഏജ് ന്യൂസ്, ബെംഗളുരു: ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരില് ഒരുശതമാനത്തോളം വരുമിത്.

കഴിഞ്ഞ വര്ഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയില് ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയില് ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് റിപ്പോര്ട്ടുകളുണ്ട്.

പ്രകടനത്തില് പിന്നില് നില്ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്ന് കമ്പനി പറയുന്നു.

വാള്സ്ട്രീറ്റ് ജേണലും സിഎന്ബിസിയും ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം