LAUNCHPAD

'ട്രേഡ് എമര്‍ജ്' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക്

Manu

24 Nov 2021

കൊച്ചി: ഇന്ത്യയിലുടനീളമുള്ള കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗും മൂല്യവര്‍ധിത സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 'ട്രേഡ് എമര്‍ജ്' ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു.

ഇടപാടുകാര്‍ക്ക്  വിവിധ  സ്ഥലങ്ങളില്‍ സമീപിക്കാതെ തടസമില്ലാതെ വേഗത്തിലും സൗകര്യപ്രദവുമായി വ്യാപാരം ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം.  ലോകത്തെ 181 രാജ്യങ്ങളില്‍നിന്നുള്ള  15 ദശലക്ഷത്തോളം   വരുന്ന ആഗോളതലത്തിലുള്ള വാങ്ങല്‍ വില്‍ക്കലുകാരുടെ  സ്ഥിരീകരിച്ച വിവരങ്ങള്‍ ഇടപാടുകാര്‍ക്കു പ്രാപ്യമാകും. ഇത്തരത്തിലുള്ള സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

കയറ്റിറക്കുമതി ബിസിനസ് സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനികള്‍ക്ക് ആവശ്യമുള്ള ലൈസന്‍സ്, ഇംപോര്‍ട്ട്- എക്‌സ്‌പോര്‍ട്ട് കോഡ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇന്‍കോര്‍പറേഷന്‍  സേവനങ്ങള്‍, കയറ്റിറക്കുമതി മേഖലയിലെ ബിസിനസുകള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റെഗുലേറ്ററി, ട്രേഡ് ബോഡികള്‍ നല്‍കുന്ന വിവരങ്ങള്‍ ലഭ്യമാക്കല്‍, 181 രാജ്യങ്ങളില്‍നിന്നുള്ള  ബിസിനസ് പങ്കാളികളുടെ സ്ഥിരീകരിച്ച വിവരങ്ങള്‍,  ഡിജിറ്റല്‍ ലോജിസ്റ്റിക് സൊലൂഷന്‍, ഈ മേഖലയ്ക്ക് ആവശ്യമായ വൈവിധ്യമാര്‍ന്ന  ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങിയവയാണ്  ബാങ്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന മുഖ്യ സേവനങ്ങള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story