FINANCE

നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഐസിഐസിഐ

Manu

14 Jan 2022

തിരുവനന്തപുരം: ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിനനുസരിച്ച് ഓട്ടോമാറ്റിക്കായി ലൈഫ് കവറില്‍ മാറ്റം നല്‍കുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയായ ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് റിട്ടേണ്‍ ഓഫ് പ്രീമിയം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. ടേം ഇന്‍ഷുറന്‍സ് കാലയളവിനുശേഷവും പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ നല്‍കും. കൂടാതെ 64 മാരകരോഗങ്ങള്‍ക്കെതിരേ പരിരക്ഷയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ലൈഫ് സ്‌റ്റേജ് കവര്‍, ലെവല്‍ കവര്‍ എന്നിങ്ങനെ രണ്ടു തരം പോളിസികളാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ജീവിത ഘട്ടങ്ങളെ അടിസ്ഥാനമാക്കി സം അഷ്വേര്‍ഡ് തുക അല്ലെങ്കില്‍ ലൈഫ് കവര്‍ സ്വയമേവ ക്രമീകരിക്കുന്ന നൂതന ഫീച്ചറാണ് ലൈഫ്‌സ്‌റ്റേജ് കവര്‍. ഒരു നിശ്ചിത മരണ ആനുകൂല്യത്തോടൊപ്പം അതിജീവന ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന ടേം ഇന്‍ഷുറന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ലെവല്‍ കവര്‍ പോളിസിയെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story