TECHNOLOGY

ഇഫാൽക്കാൻ കെ 61 4കെ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു

Newage News

12 Dec 2020

ഫാൽക്കാൻ കെ 61 4കെ ടിവി മോഡലുകൾ ടിസിഎൽ സബ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് തുടങ്ങിയ വലുപ്പങ്ങളിൽ ലഭ്യമാണ്. സ്മാർട്ട് ടിവിയിൽ 4 കെ അപ്സ്കേലിംഗ്, ഡൈനാമിക് കളർ എൻഹാൻസ്മെന്റ്, മൈക്രോ ഡിമ്മിംഗ്, ഡോൾബി ഓഡിയോ തുടങ്ങിയ സവിശേഷതകളുണ്ട്. ഒരു സ്ലിം ഡിസൈനിൽ വരുന്ന ഇഫാൽക്കാൻ കെ 61 മോഡലുകൾ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്‌സിനും ബിഗ് ദീപാവലി സെയിലിനും മുന്നോടിയായി ഒക്ടോബറിൽ ടിവി ആദ്യമായി പ്രഖ്യാപിക്കുകയും ഇപ്പോൾ രാജ്യത്ത് റിലീസ് ചെയ്യുകയും ചെയ്തു. ഇഫാൽക്കാൻ കെ 61 4കെ സ്മാർട്ട് ടിവി 43 ഇഞ്ച് മോഡലിന് 24,999 രൂപയാണ് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നത്. 50 ഇഞ്ച് വേരിയന്റിന് 30,499 രൂപയും, 55 ഇഞ്ച് മോഡലിന് 36,499 രൂപയുമാണ് വില വരുന്നത്. ഇഫാൽക്കാൻ കെ 61 സീരീസ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് സ്‌ക്രീൻ വലുപ്പങ്ങളിൽ ഇഫാൽക്കാൻ കെ 61 വരുന്നു. 4 കെ (3,840x2,160 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ഇത് ആൻഡ്രോയിഡ് ടിവി 9 പൈയിൽ പ്രവർത്തിക്കുന്നു. ഇത് 4 കെ അപ്സ്കേലിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലേയിലുടനീളം 1,296 മൈക്രോ ഡിമ്മിംഗ് സോണുകളും എച്ച്ഡിആർ 10 സപ്പോർട്ടും ഈ സ്മാർട്ട് ടിവിയിൽ നിങ്ങൾക്ക് ലഭിക്കുന്നു. മൊത്തം 24W ഔട്ട്‌പുട്ടിനായി രണ്ട് 12W സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. ഇതിന് ഡോൾബി ഓഡിയോ സപ്പോർട്ടും ഉണ്ട്. ഒരു ആൻഡ്രോയിഡ് ടിവി ആയതിനാൽ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ എന്നിവ ഉൾപ്പെടെ ഗൂഗിൾ പ്ലേയിൽ 5,000+ ആപ്ലിക്കേഷനുകളിലേക്കുള്ള അക്‌സെസ്സും ലഭിക്കുന്നു. ലൈറ്റുകൾ, എസി, കൂടാതെ മറ്റു പല ഐഒടി ഡിവൈസുകളെയും നിയന്ത്രിക്കാനും ഇഫാൽക്കാൻ കെ 61 ഉപയോഗിക്കാം. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള 64 ബിറ്റ് ക്വാഡ് കോർ പ്രോസസറാണ് ടിവിയുടെ കരുത്ത്. നിങ്ങൾക്ക് 2.4GHz വൈ-ഫൈ കണക്റ്റിവിറ്റിയും ബ്ലൂടൂത്ത് സപ്പോർട്ടും ലഭിക്കും. ഇതിന് സ്ലിം ഫോം ഫാക്ടർ ഉള്ളതിനാൽ ചുമരിൽ സ്ഥാപിക്കാൻ കഴിയും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ