ENTERTAINMENT

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് രജനീകാന്തിന്

20 Nov 2019

ന്യൂഏജ് ന്യൂസ്, പനാജി: അമ്പത് തികഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ശ്യാമ പ്രസാദ് മുഖര്ജി സ്റ്റേഡിയത്തില് നടന്നചടങ്ങില് അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്.

സുവര്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്കുന്ന സുവര്ണ ജൂബിലി ഐക്കണ് അവാര്ഡ് സൂപ്പര്താരം രജനീകാന്ത് ഏറ്റുവാങ്ങി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംബന്ധിച്ചു. ബോളിവുഡ് സംവിധായകന് കരണ് ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്.

സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്ട്ടിന് സമ്മാനിച്ചു.

ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്ന് അരങ്ങേറി.

ഇറ്റാലിയന് സംവിധായകന് ഗോരന് പാസ്കല്ജെവികിന്റെ ഡെസ്പൈറ്റ് ദി ഫോഗാണ് ഉദ്ഘാടനചിത്രം.

ഇന്ത്യന് പനോരമയുടെ ഉദ്ഘാടനചിത്രമായി ഗുജറാത്തി സംവിധായകന് അഭിഷേക് ഷായുടെ ഹെല്ലാരോ വ്യാഴാഴ്ച പ്രദര്ശിപ്പിക്കും. കശ്മീരില് നിന്നുള്ള നൂറയാണ് നോണ് ഫീച്ചര് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ആഷിഷ് പാണ്ഡയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില് നിന്നുള്ള മനു അശോകന്റെ ഉയരെ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നീ ചിത്രങ്ങള് ഇന്ത്യന് പനോരമയില് പ്രദര്ശിപ്പിക്കുന്നുണ്ട്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story