LIFESTYLE

ഐഎംഎ നിലപാട് ഫാസിസമെന്നു ഹോമിയോ ഡോക്ടർമാർ; ഡോ.സുൽഫിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കടന്നാക്രമിച്ചു ഐഎച്ച്എംഎ ദേശിയ സെക്രട്ടറിയുടെ എഫ്ബി ലൈവ്. ഐഎംഎക്കെതിരെ വ്യാപക പ്രതിഷേധം

08 Sep 2018

ന്യൂഏജ് ന്യൂസ് കൊച്ചി: ഹോമിയോ ചികിത്സ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഐഎംഎ സെക്രട്ടറിയുടെ പോസ്റ്റിനെതിരെ അതെ നാണയത്തിൽ ഹോമിയോ ഡോക്ടർമാരുടെ മറുപടി. ഐഎംഎ നിലപാട് മെഡിക്കൽ ഫാസിസമാണെന്ന് ഹോമിയോ ഡോക്ടർമാരുടെ ദേശിയ സംഘടനാ സെക്രട്ടറി (ഇന്റർനാഷണൽ അഫയേഴ്‌സ്) ഡോ. സിൻസെൻ ജോസഫ് പറഞ്ഞു. ഡോ.സുൽഫിയുടെ ആരോപണങ്ങൾ അസംബന്ധമാണ്. ഹോമിയോ ചികിത്സയുടെ ശാസ്ത്രീയത ലോകത്തിനു ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യ ഔദ്യോഗികമായി വർഷങ്ങളായി അംഗീകരിച്ചിട്ടുള്ളതുമാണ്. ചില രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന പരാമർശവും വസ്തുതാപരമല്ല. അപൂർവം രാജ്യങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉള്ളത് ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. പാർശ്വഫലങ്ങൾ ഏറ്റവും കുറഞ്ഞ ചികിത്സാ രീതിയെന്ന നിലയിൽ ഹോമിയോ കേരളത്തിൽ ഏറെ ജനകീയമാണ്. ഈ സ്വീകാര്യതയാകാം ഐഎംഎയുടെ അസഹിഷ്ണുതയുടെ കാരണം. മാത്രമല്ല നൂറുകണക്കിന് സർക്കാർ സ്ഥാപനങ്ങൾ ഹോമിയോ ചികിത്സാ രംഗത്തുണ്ട്. സർക്കാർ ഹോമിയോ ചികിത്സയെ എല്ലാ അർത്ഥത്തിലും പ്രോത്സാഹിപ്പിക്കുകയാണ്. എലിപ്പനി നിയന്ത്രിക്കുന്നതിനേക്കാൾ പ്രധാനം ഹോമിയോ നിരോധിക്കുകയാണെന്ന രൂപത്തിലാണ് സുൽഫിയുടെ പോസ്റ്റെന്ന് ഡോ.സിൻസെൻ ആക്ഷേപിച്ചു. ഐഎംഎ നിലപാടുമായി ഡോക്ടർ സുൽഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ന്യൂഏജ്, ഓൺലൈനിൽ റിപ്പോർട്ട് ചെയ്തതോടെ വ്യാപക പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഐഎംഎ നിലപാടിനെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. വീഡിയോയുടെ പൂർണ രൂപം കാണുക [embed]https://youtu.be/InAw5eOQ0Tc[/embed] വീഡിയോ കടപ്പാട് - Futage Tv



Related News


Special Story