ECONOMY

ഇന്ത്യയുടെ വ്യവസായ ഉല്‍പാദന വളര്‍ച്ചയില്‍ കുറവ്; ജനുവരിയിലെ വ്യവസായ ഉല്‍പാദന സൂചിക വളര്‍ച്ച 1.7 ശതമാനം, വൈദ്യുതി ഉല്‍പാദനം മെല്ലേപ്പോക്കിൽ

14 Mar 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ഇന്ത്യയുടെ വ്യവസായ ഉല്‍പാദന വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ വ്യവസായ ഉല്‍പാദന സൂചിക വളര്‍ച്ച 1.7 ശതമാനം മാത്രമാണ്. 2018 ഡിസംബറില്‍ ഇത് 2.6 ശതമാനമയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല തളര്‍ച്ച നേരിടുന്നതിന്‍റെ സൂചനയാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ വ്യവസായിക ഉല്‍പാദത്തിന്‍റെ 77.63 ശതമാനം സംഭാവന ചെയ്യുന്ന ഫാക്ടറി ഉല്‍പാദന മേഖലയുടെ വളര്‍ച്ച 1.3 ശതമാനം മാത്രമാണ്. മറ്റൊരു പ്രമുഖ വിഭാഗമായ വൈദ്യുതി ഉല്‍പാദന രംഗം മെല്ലേപ്പോക്കിലാണ്. വളര്‍ച്ച 0.8 ശതമാനം മാത്രം. ഉപഭോക്തൃ ഉല്‍പാദന രംഗത്തും വളര്‍ച്ച നിരക്ക് കുറഞ്ഞു. 1.8 ശതമാനം മാത്രമാണ് വളര്‍ച്ച നിരക്ക്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 7.6 ശതമാനമായിരുന്നു.

എന്നാല്‍, ഖനന മേഖലയില്‍ വളര്‍ച്ച നിരക്കില്‍ വര്‍ധനവുണ്ടായി. 3.9 ശതമാനമായിരുന്നു ജനുവരിയിലെ ഖനന മേഖല രേഖപ്പെടുത്തിയ വളര്‍ച്ച നിരക്ക്. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പത്ത് മാസത്തെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ (ഏപ്രില്‍- ജനുവരി) വ്യവസായ ഉല്‍പാദന സൂചിക 4.4 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4.1 ശതമാനമായിരുന്നു.  



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ