LIFESTYLE

ഹോമിയോ ചികിത്സ ഇന്ത്യയിൽ നിരോധിക്കണമെന്ന് ഐഎംഎ; പകർച്ചവ്യാധികൾക്ക് ശാസ്ത്രീയ ചികിൽസ എടുക്കുന്നതിനു ഹോമിയോ തടസം നിൽക്കുകയാണെന്ന് ആരോപണം, പ്രധാനമന്ത്രി മോദിക്ക് ഡോ.സുൽഫി നൂഹു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു

08 Sep 2018

ന്യൂഏജ് ന്യൂസ് ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഹോമിയോ ചികത്സ രീതികൾ നിരോധിക്കണമെന്ന ആവശ്യവുമായി ഐഎംഎ കേരള ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറി ഡോക്ടർ സുൽഫി നൂഹു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സംസ്ഥാനത്തിന് നൽകിയ സഹായങ്ങൾക്ക് നന്ദി പറയുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ചികിത്സ നടത്തുന്ന ഹോമിയോ പൂർണമായും നിരോധിക്കണം എന്നാവശ്യപ്പെടുന്നത്. പ്രളയത്തിന് ശേഷം സംസ്ഥാനം ഇപ്പോൾ പകർച്ചവ്യാധികൾ നേരിടുകയാണെന്നും ഇവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ കേരളത്തിലെ ഹോമിയോ ചികിത്സകർ ചില മരുന്നുകൾ, എലിപ്പനി,ഡെങ്കിപ്പനി തുടങ്ങിയവ തടയുമെന്നു പറഞ്ഞു പരത്തി ഈ മരുന്നുകൾ നൽകാൻ തുടങ്ങിയിരിക്കുന്നുവെന്നും ഇത് പ്രതിരോധ പ്രവർത്തനങ്ങളെ വ്യാപകമായി താളം തെറ്റിക്കുമെന്നും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വെള്ളപോക്കത്തിനു ശേഷം ഉണ്ടാകുന്ന എലിപ്പനി കൂടുതൽ അപകടകാരി ആകാനുള്ള സാദ്ധ്യത തള്ളികയാനാകില്ല. എലിപ്പനി ശരിയായ വിധത്തിൽ ചികിൽസിച്ചില്ല എങ്കിൽ ശ്വാസകോശരോഗത്താലോ, കരൾ ,വൃക്ക, ഹൃദയ,മസ്തിഷ്ക രോഗത്തലോ മരണം സംഭവിക്കാവുന്നതാണ്. മരണ നിരക്ക് ഏതാണ്ട് 20 ശതമാനം എന്നുള്ളതും ഭയപ്പെടുത്തുന്നു. ലക്ഷ കണക്കിന് ആൾക്കാരാണ് മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളത് എന്നത് വളരെ പ്രസക്തമായ കാര്യമാണ്‌. ഈ പ്രത്യേക സാഹചര്യത്തിൽ എലിപ്പനി തടയുവാൻ ഡോക്സി സൈക്ലിൻ ഗുളിക 200 എംജി ആഴ്ചയിൽ ഒന്നു വീതം 6 ആഴ്ച കഴിക്കുന്നത് വളരെ വിജയമാണ് എന്നു ലോകത്തെമ്പാടും നടന്നിട്ടുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ ഹോമിയോ ചികിത്സ നടത്തുന്നവർ പകർച്ചവ്യാധികൾ തടയുമെന്നു പറഞ്ഞു പരത്തി ചില മരുന്നുകൾ നൽകാൻ തുടങ്ങിയിരിക്കുന്നു. ഇതു മൂലം ഏറെ ആൾക്കാരും ശരിയായ പ്രതിരോധം ലഭിക്കുന്ന doxycycline കഴിക്കാതെ,കൊതുക് നിയന്ത്രണം ശ്രദ്ധിക്കാതെ ഇതിൽ പെട്ടു പോകുന്നത് മരണം ക്ഷണിച്ചു വരുത്തും. ഇതാണ് ഡോക്ടർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നത്. ഹോമിയോ ചികിത്സ രീതികൾ മറ്റനേകം രാജ്യങ്ങളിൽ നിരോധിച്ചതാണ്. ഓസ്ട്രേലിയ,ഇംഗ്ലണ്ട് മുതൽ ഈ ചികിൽസക്കു തുടക്കം കുറിച്ച ജർമനിയിൽ പോലും നിലവിൽ ഇതു നിരോധിച്ചു കഴിഞ്ഞു. ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു ശരിയായ, ശാസ്ട്രീയ ചികിൽസ എടുക്കുന്നതിനു ഹോമിയോ തടസം നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഹോമിയോ ചികിത്സ രീതികൾ നിരോധിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ഡോക്ടർ സുൽഫി നൂഹു ആവശ്യപ്പെടുന്നത്. ഹോമിയോ പഠിച്ച ആൾക്കാർക്ക് പ്രത്യേക റീസെർവഷൻ നൽകി ആധുനിക വൈദ്യശാസ്ട്ര ബിരുദ പഠനത്തിന് (എം.ബി.ബി.എസ്.)ചേർത്ത് അവരുടെ തൊഴിൽ പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുൻപോട്ട് വെക്കുന്നു. ഈ അശാസ്ട്രീയ ചികിത്സ നിരോധിചു തന്നാൽ പ്രധാനമന്ത്രി കേരളത്തിൽ വീണ്ടും വരുംമ്പോൾ എലിപ്പനിയില്ലാത്ത കേരളം ,ഡെങ്കിയില്ലാത്ത കേരളം ഞങ്ങൾ ഉറപ്പു തരുന്നു എന്ന് വാഗ്ദാനം ചെയ്താണ് സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം [embed]https://www.facebook.com/drsulphi.noohu/posts/2308948339121873[/embed]Related News


Special Story